For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വയനാട്ടിൽ സന്ദർശനം നടത്തുന്നതിന് മോദിക്ക് നന്ദി, ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് വിശ്വാസം: രാഹുൽ ഗാന്ധി

11:32 AM Aug 10, 2024 IST | ലേഖകന്‍
വയനാട്ടിൽ സന്ദർശനം നടത്തുന്നതിന് മോദിക്ക് നന്ദി  ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് വിശ്വാസം  രാഹുൽ ഗാന്ധി
Advertisement
Advertisement

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദർശനത്തിൽ നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുമെന്ന് വിശ്വസിക്കുന്നതായി രാഹുൽ​ഗാന്ധി എക്സിൽ കുറിച്ചു.

'ഭയാനകമായ ദുരന്തം നേരിട്ട് കണ്ടറിയാൻ വയനാട് സന്ദർശിക്കുന്നതിന് നന്ദി മോദി ജി, ഇതൊരു മികച്ച തീരുമാനമാണ്. ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് കണ്ടറിയുമ്പോൾ ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് ഉറപ്പുണ്ട്, രാഹുൽ​ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.