Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പാനൂരിലേത് പടക്കം പൊട്ടിയ സംഭവമെന്ന്; എ.വിജയരാഘവൻ

07:28 PM Apr 09, 2024 IST | Online Desk
Advertisement

പാലക്കാട്‌: പാനൂരില്‍ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനമുണ്ടായത് പടക്കം പൊട്ടിയ സംഭവമാണെന്ന് പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയും പോളിറ്റ്ബ്യൂറോ അംഗവുമായ എ.വിജയരാഘവൻ. പൊട്ടിയത് പടക്കിന്റെ ഏട്ടനാണ്, അതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും വിജയരാഘവൻ പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാർ ബോംബുണ്ടാക്കുന്നവരല്ല, സമാധാനപരമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരാണെന്നും എവിടെയെങ്കിലും ഒരു പടക്കം പൊട്ടിയാല്‍ എന്താണ് ചെയ്യാൻ കഴിയുകയെന്ന് വിജയരാഘവൻ ചോദിച്ചു.

Advertisement

കണ്ണൂർ പാനൂരില്‍ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകൻ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തില്‍ പാർട്ടിക്ക് ബന്ധമില്ലെന്നാണ് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ തുടക്കം മുതല്‍ പറയുന്നത്. അതേസമയം കേസില്‍ അറസ്റ്റിലായവരെല്ലാം ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്.

Tags :
keralaPolitics
Advertisement
Next Article