സംസ്ഥാന സർക്കാരിന് വീഴ്ച പറ്റി, കേരളത്തിന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന്; കേന്ദ്ര ആഭ്യന്തരമന്ത്രി
03:49 PM Jul 31, 2024 IST
|
Online Desk
Advertisement
ന്യൂഡൽഹി: കേരളത്തിന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജൂലൈ 23ന് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും വലിയ വീഴ്‌ച ഉണ്ടായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി. 20 സെൻ്റീമീറ്ററിലധികം മഴപെയ്യാനും മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ആ മുന്നറിയിപ്പുകൾ സംസ്ഥാന സർക്കാർ ഗൗരവമായി കാണണമായി രുന്നു.
Advertisement
സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ അലംഭാവമുണ്ടായി. മുന്നറിയിപ്പുകൾ എന്തുകൊണ്ട് അവഗണിച്ചു എന്നും. ജനങ്ങളെ എന്തുകൊണ്ട് മാറ്റിപ്പാർപ്പിച്ചില്ലെന്നും ഷാ ചോദിച്ചു.
Next Article