പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മപ്പെരുന്നാള്‍ നാളെ മുതല്‍ നവംബര്‍ 2 വരെ നടക്കും
ചങ്ങനാശ്ശേരി: പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മപ്പെരുന്നാള്‍ നാളെ മുതല്‍ നവംബര്‍ 2 വരെ നടക്കും. നാളെ 2ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ പെരുന്നാള്‍ കൊടിയേറ്റ് നടക്കും. 3ന് തീര്‍ഥാടന വാരാഘോഷ സമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിക്കും. ഹാരിസ് ബീരാന് എംപി പ്രഭാഷണം നട ത്തും. 27 മുതല്‍ 31 വരെ ദിവസവും വൈകിട്ട് 4നു ഗ്രിഗോറിയന്‍ പ്രഭാഷണം നടത്തും.
നവംബര്‍ 1ന് 3ന് തീര്‍ഥാടന വാരാഘോഷ സമാപന സമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കും. 8ന് ഗ്ലൈഹിക വാഴ്വ്, 8.15ന് റാസ.പെരുന്നാള്‍ ദിനമായ 2ന് 8.30 ന് കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന് മേല്‍ കുര്‍ബാന. 10.30ന് ശ്ലൈഹിക വാഴ് വ്. 10.30ന് നേര്‍ച്ച സദ്യ. 12ന് എംജിഒസിഎസ്എം സമ്മേളനം ബാവാ ഉദ്ഘാടനം ചെയ്യും. 2ന് റാസ, 3ന് കൊടിയിറക്ക്.