ഫുട്ബോൾ ലോകകപ്പിന്റെ നൂറാം വാർഷികത്തിൽ വേദിയാകുന്നത്; മൂന്ന് ഭൂഖണ്ഡങ്ങളിൽ നിന്ന് ആറ് രാജ്യങ്ങൾ
07:58 PM Oct 05, 2023 IST | Veekshanam
Advertisement
സൂറിച്ച്: ഫുട്ബോൾ ലോകകപ്പിന്റെ നൂറാം വർഷമായ 2030ൽ മൂന്ന് ഭൂഖണ്ഡങ്ങളിൽ നിന്ന് ആറ് രാജ്യങ്ങൾ ലോകകപ്പിന് വേദിയാകുമെന്ന് ഫിഫ പ്രഖ്യാപിച്ചുകഴിഞ്ഞു. യൂറോപ്പിൽ നിന്ന് സ്പെയിൻ, പോർച്ചുഗൽ, തെക്ക അമേരിക്കയിൽ നിന്ന് ഉറുഗ്വായ്, പരാഗ്വേ, അർജന്റീന ആഫ്രിക്കയിൽ നിന്ന് മൊറോക്കോ എന്നീ രാജ്യങ്ങൾക്കാണ് ലോകകപ്പിന് വേദിയാകാൻ കഴിയുന്നത്.
Advertisement
1930-ലെ ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചതും വിജയിച്ചതും ഉറുഗ്വേ ആയിരുന്നു. ഫിഫയും ഫുട്ബോളും ലോകത്തെ ഒന്നിപ്പിക്കുകയാണെന്ന് പുതിയ രീതികളോട് പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പ്രതികരിച്ചു. 2026ലെ ലോകകപ്പിന് അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്നത്. 2034ലെ ലോകകപ്പിന് വേദിയാകുന്നതിനായി സന്നദ്ധത അറിയിച്ച് സൗദിഅറേബ്യ രംഗത്തുണ്ട്.