സ്വകാര്യ സർവകലാശാല ആരംഭിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം സർക്കാരിന് തിരിച്ചടിയാകുന്നു
02:20 PM Feb 12, 2024 IST
|
ലേഖകന്
Advertisement
കേരളത്തിൽ സ്വകാര്യ സർവകലാശാല ആരംഭിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം തിരിച്ചടി ആയതോടെ പിൻവലിയുകയാണ് സർക്കാർ. സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യപങ്കാളിത്തത്തോടെ പല പദ്ധതികളും ഇന്നലകളിൽ ഉയർന്നു വന്നപ്പോൾ അതിനെതിരെ സമരം ചെയ്ത സിപിഎമ്മിന്റെ പുതിയ നിലപാടിൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. കൂത്തുപറമ്പിൽ സ്വാശ്രയ വിഷയത്തിൽ സമരം ചെയ്ത് രക്തസാക്ഷികളെ സൃഷ്ടിച്ചെടുത്ത പാർട്ടി ഇന്ന് വിദ്യാഭ്യാസ മേഖലയിൽ കച്ചവടത്തിന് വഴിയൊരുക്കുന്നതിനെതിരെ സിപിഐയും കടുത്ത നിലപാടെടുക്കുകയായിരുന്നു.
Advertisement
Next Article