For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മിച്ചല്‍ സ്റ്റാര്‍ക്കിന് പൊന്നുംവില; ഏറ്റവും വിലയേറിയ തരമായി ഓസ്ട്രേലിയന്‍ പേസര്‍, 24.75 കോടിടെ റെക്കോർഡ്

04:23 PM Dec 19, 2023 IST | veekshanam
മിച്ചല്‍ സ്റ്റാര്‍ക്കിന് പൊന്നുംവില  ഏറ്റവും വിലയേറിയ തരമായി ഓസ്ട്രേലിയന്‍ പേസര്‍  24 75 കോടിടെ റെക്കോർഡ്
Advertisement

ദുബായ്: ഐപിഎല്‍ താരലേല ചരിത്രത്തിലെ റെക്കോർഡ് മണിക്കൂറുകൾക്കുള്ളിൽ തിരുത്തിക്കുറിച്ച് ഏറ്റവും വിലയേറിയ തരമായി ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഈ ലേലത്തില്‍ ഓസ്ട്രേലിയന്‍ ടീമിലെ സഹതാരം പാറ്റ് കമിന്‍സിനെ 20.50 കോടി മുടക്കി സണ്‍റൈസേഴ്സ് ഹൈരദാബാദ് സ്വന്തമാക്കിയതിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് 24.75 കോടി രൂപ മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. രണ്ട് കോടി രൂപ അടിസ്ഥാനവിലയുള്ള സ്റ്റാര്‍ക്കിനായി തുടക്കത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സുമാണ് ശക്തമായി രംഗത്തുവന്നത്.ഡല്‍ഹിക്കായി റിഷഭ് പന്തും മുംബൈക്കായി ആകാശ് അംബാനിയും വാശിയോടെ ലേലം വിളിച്ചു. ഒടുവില്‍ സ്റ്റാര്‍ക്കിന്‍റെ വില ഒമ്പത് കോടി കടന്നതോടെ ഡല്‍ഹി പിന്‍മാറി.ഈ സമയത്താണ് കൊല്‍ക്കത്ത സ്റ്റാര്‍ക്കിനായി രംഗത്തെത്തിയത്. സ്റ്റാര്‍ക്കിന്‍റെ മൂല്യം കുതിച്ചതോടെ മുംബൈയും പതുക്കെ കളം വിട്ടു. പിന്നീടെത്തിയത് ഗുജറാത്ത് ടൈറ്റന്‍സായിരുന്നു. കൊല്‍ക്കത്തയും ഗുജറാത്തും വിട്ടുകൊടുക്കാന്‍ തയാറാവാതിരുന്നതോടെ സ്റ്റാര്‍ 20 കോടി കടന്നു.

Advertisement

ഓസ്ട്രേലിയയുടെ മറ്റൊരു ലോകകപ്പ് താരം ട്രാവിസ് ഹെഡിനെയും സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 6.80 കോടി രൂപ മുടക്കിയാണ് ഹെഡിനെ ഹൈദരാബാദിന്റെ ഓറഞ്ച് ആർമിയിലെത്തിച്ചത്. ന്യുസിലാൻഡ് ലോകകപ്പ് ഹീറോകളായ ഡാരൽ മിച്ചലിനെ 14 കോടി രൂപ മുടക്കിയും രചിൻ രവീന്ദ്രയെ 1.80 കോടി രൂപ നൽകിയും ചെന്നൈ സൂപ്പർ കിം​ഗ്സ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് താരം ജെറാൾഡ് കോട്സീ അഞ്ച് കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിലെത്തി. ഷർദുൾ താക്കൂറിനെ നാല് കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിം​ഗ്സ് തട്ടകത്തിലെത്തിച്ചു. വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് താരം റോവ്മാൻ പവലിനെ 7.40 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.ഹാരി ബ്രൂക്കിനെ 4 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. അഫ്​ഗാൻ താരം അസമത്തുള്ള ഒമറൈസി 50 ലക്ഷം രൂപയ്ക്ക് ​ഗുജറാത്തിലെത്തി. വസീന്ദു ഹസരങ്കയക്ക് 1.50 കോടി രൂപയാണ് സൺറൈസേഴ്സ് ഹൈദരാബാദ് മുടക്കിയത്

കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ പഞ്ചാബ് കിംഗ്സ് 18.50 കോടി മുടക്കി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറനെ സ്വന്തമാക്കിയതായിരുന്നു ഐപിഎല്ലില്‍ ഒരു കളിക്കാരനായി ടീം മുടക്കിയ ഏറ്റവും വലിയ തുക. ആ റെക്കോര്‍ഡാണ് കമിന്‍സ് ഇന്ന് മറികടന്നത്. 2020ലെ താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും കമിന്‍സിനെ 15.50 കോടി മുടക്കി ടീമിലെത്തിച്ചിരുന്നു. കാമറോണ്‍ ഗ്രീന്‍(17.50 കോടി), ബെന്‍ സ്റ്റോക്സ്(16.25 കോടി), ക്രിസ് മോറിസ്(16.25 കോടി), നിക്കോളാസ് പുരാന്‍(16 കോടി), യുവരാജ് സിംഗ്(16 കോടി) എന്നിവരാണ് ഐപിഎല്ലില്‍ 16 കോടി പിന്നിട്ട കളിക്കാര്‍.

Tags :
Author Image

veekshanam

View all posts

Advertisement

.