ആത്മകഥ വിവാദം; ഇ.പി. ജയരാജന്റെ വിശദീകരണം കളവെന്ന്; കെപിസിസി പ്രസിഡന്റ്
04:20 PM Nov 13, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: ആത്മകഥയുടേതെന്ന പേരിൽ പുറത്തുവന്ന കാര്യങ്ങൾ നിഷേധിച്ചുകൊണ്ടുള്ള ഇ.പി. ജയരാജന്റെ വിശദീകരണം കളവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ഡിസി ബുക്സ് ഏറെ വിശ്വസ്തമായ സ്ഥാപനമാണ്. ഇക്കാര്യത്തില്‍ അവരെ അവിശ്വസിക്കാനാവില്ലെന്ന് സുധാകരന് പ്രതികരിച്ചു. വിഷയത്തില്‍ ഇപിയുടെയും പാര്‍ട്ടിയുടെയും വിശദീകരണം തൃപ്തികരമല്ല. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടമായതില്‍ ഇപിക്ക് ഇപ്പോഴും അതൃപ്തിയുണ്ട്. സരിനെപ്പറ്റി ഇടതുപക്ഷത്തെ ഒരു നേതാവെങ്കിലും പറഞ്ഞതില്‍ സന്തോഷമുണ്ട്. ഇപിയുടെ ആത്മകഥാ വിവാദം കാലത്തിന്റെ കണക്കുചോദിക്കലാണെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
Advertisement
Next Article