Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇസ്രായേലില്‍ കൊല്ലപ്പെട്ട പാറ്റ് നിബിന്‍ മാക്‌സ്‌വെല്ലിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും

05:23 PM Mar 08, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: യുദ്ധം തുടരുന്ന ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊല്ലം സ്വദേശി പാറ്റ് നിബിന്‍ മാക്‌സ്‌വെല്ലിന്റെ (31) ഭൗതികശരീരം വൈകിട്ട് 06.35ന് എയര്‍ഇന്ത്യാ വിമാനത്തില്‍ തിരുവനന്തപുരത്തെത്തും. ബംഗലൂരുവിലെ ഇസ്രായേല്‍ കോണ്‍സുലേറ്റ് ജനറല്‍ മിസ്. ടാമി ബെന്‍- ഹൈം വൈസ് കോണ്‍സല്‍ ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ റോട്ടം വരുല്‍ക്കര്‍ എന്നിവരും വൈകിട്ടോടെ തിരുവനന്തപുരത്തെത്തും.
നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരിയുടെ യുടെ നേതൃത്വത്തില്‍ നോര്‍ക്ക പ്രതിനിധികളും, നിബിന്‍ മാക്‌സ്‌വെല്ലിന്റെ ബന്ധുക്കളും ഭൗതികശരീരം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് ഭൗതികശരീരം കൊല്ലം ജില്ലയിലെ ജന്മനാട്ടിലേയ്ക്ക് കൊണ്ടുപോകും. വടക്കന്‍ ഇസ്രായേലിലെ കാര്‍ഷിക ഫാമിലായിരുന്നു നിബിന്റെ ജോലി. തിങ്കളാഴ്ചയുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് നിബിന്‍ മാക്‌സ്‌വെല്ല് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചയോടെയാണ് ടെല്‍അവീവില്‍ നിന്നും ഭൗതികശരീരം ഡല്‍ഹിയിലെത്തിച്ചത്. കൊല്ലം ജില്ലയിലെ വാടി സ്വദേശിയാണ്.

Advertisement

Advertisement
Next Article