Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ബന്ദിപ്പൂര്‍ വഴി രാത്രിയാത്ര അനുവദിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം

11:59 AM Aug 01, 2024 IST | Online Desk
Advertisement

ഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ആളുകള്‍ക്ക് എത്തുന്നതിനും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുമായി ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനത്തില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. രാജ്യസഭാംഗം ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ട നിർദേശം കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവാണ് തള്ളിയത്.

Advertisement

നിലവില്‍ വയനാട്ടിലേക്കുള്ള യാത്രയ്ക്ക് കോഴിക്കോട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ നിലവിൽ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങള്‍ കൊണ്ടുവരാൻ ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്ര അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടത്. പക്ഷേ, കടുവാസങ്കേതത്തിലൂടെയുള്ള രാത്രി യാത്ര മൃഗങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അതുകൊണ്ട് ഇളവ് അനുവദിക്കാനാകില്ലെന്നും മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചു.

Tags :
keralanationalnews
Advertisement
Next Article