വിൻഡ് ഷീൽഡിൽ ഫാസ്ടാഗില്ലെങ്കിൽ ഇനി ഇരട്ടി ടോൾ ഈടാക്കുമെന്ന് കേന്ദ്രം
03:13 PM Jul 19, 2024 IST
|
Online Desk
Advertisement
ന്യൂഡൽഹി: ഫാസ്ടാഗ് വാഹനത്തിന്റെ മുന്‍ ഭാഗത്ത് വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഘടിപ്പിക്കാതെ ടോൾ പാതയിൽ പ്രവേശിക്കുന്നവരിൽ നിന്ന് ഇരട്ടി ടോൾ ഈടാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). ടോള്‍പ്ലാസകളില്‍ കാലതാമസമുണ്ടാകുന്നത് മറ്റുയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാലാണിത്.
Advertisement
ഇരട്ടി ടോളിനൊപ്പം വാഹനത്തെ കരിമ്പട്ടികയില്‍പ്പെടുത്താനും വ്യവസ്ഥയുണ്ടാകും. മുന്നില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ നമ്പറടക്കം സി.സി.ടി.വി. ദൃശ്യങ്ങള്‍ സൂക്ഷിക്കും. മുൻവശത്തെ വിൻഡ്‌ഷീൽഡിൽ ഫാസ്‌ടാഗ് ഘടിപ്പിച്ചില്ലെങ്കിൽ ഇരട്ടി ടോൾ ഈടാക്കുന്നതിന് എല്ലാ ടോൾ ഫീസ് കളക്ഷൻ ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതിനുള്ള മാർഗനിർദേശങ്ങളും എൻഎച്ച്എഐ പുറപ്പെടുവിച്ചു.
Next Article