For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കായുള്ള ആര്‍ത്തവ നയം അംഗീകരിച്ചതായി സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍

03:36 PM Nov 12, 2024 IST | Online Desk
സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കായുള്ള ആര്‍ത്തവ നയം അംഗീകരിച്ചതായി സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍
Advertisement

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കായുള്ള ആര്‍ത്തവ നയം അംഗീകരിച്ചതായി സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ദ്രാലയം അംഗീകരിച്ച ആര്‍ത്തവ ശുചിത്വ നയം രൂപീകരിക്കുന്നുവെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.

Advertisement

2023 ഏപ്രില്‍ പത്തിലെ സുപ്രീം കോടതി ഉത്തരവ് പരാമര്‍ശിച്ച കേന്ദ്രം ആര്‍ത്തവ ശുചിത്വം സംബന്ധിച്ച നയം 2024 നവംബര്‍ രണ്ടിന് വകുപ്പ് മന്ത്രി അംഗീകരിച്ചതായും പറഞ്ഞു.

6 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കാനും സര്‍ക്കാര്‍, എയ്ഡഡ് എന്നിവിടങ്ങളില്‍ പ്രത്യേക ടോയ്‌ലറ്റ്‌ സൗകര്യം ഉറപ്പാക്കാനും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ ജയ താക്കൂര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ചുള്ളതാണ് തീരുമാനം.

സര്‍ക്കാര്‍, സംസ്ഥാന-എയ്ഡഡ്, സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 97.5 ശതമാനം സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം ടോയ്ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.ഡല്‍ഹി, ഗോവ, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 100 ശതമാനം ലക്ഷ്യങ്ങള്‍ കൈവരിക്കുകയും മുന്‍ കോടതി ഉത്തരവുകള്‍ പാലിക്കുകയും ചെയ്തു.ദോഷകരമായ സാമൂഹിക മാനദണ്ഡങ്ങള്‍ ഇല്ലാതാക്കാനും സുരക്ഷിതമായ ആര്‍ത്തവ ശുചിത്വ രീതികള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് നയമെന്ന് കേന്ദ്രം അറിയിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.