അച്ചടക്കത്തിന് വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
കോട്ടയം: അച്ചടക്കത്തിന് വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും.ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഉന്നത ഉദ്യോഗസ്ഥന്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അജിത് കുമാറിനെ വേദിയില്‍ ഇരുത്തിയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
സേനയില്‍ ഉള്ളവര്‍ അച്ചടക്കത്തിന്റെ ചട്ടക്കൂട് നിന്ന് വ്യതിചലിക്കരുത് .കേരള പോലീസില്‍ മുന്‍കാലങ്ങളില്‍ അപേക്ഷിച്ച വലിയ മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. പോലീസ് ജനസേവകരായി മാറി.രാജ്യത്തെ മികച്ച സേന എന്ന നിലയിലേക്ക് കേരളത്തിലെ പോലീസ് സേന എത്തിയിരിക്കുന്നു. കേരളത്തില്‍ ക്രമസമാധാനം ഭദ്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രമസമാധാനത്തെ കുറിച്ച് ഒരാള്‍ക്കും ആരോപണം ഉന്നയിക്കാനായില്ല.പോലീസിന് ആരെയും ഭയപ്പെടേണ്ടതില്ലപോലീസില്‍ കുഴപ്പക്കാര്‍ ചെറിയൊരു വിഭാഗം മാത്രംമാറ്റങ്ങളോടു മുഖം തിരിഞ്ഞു നില്‍ക്കുന്നത് ഒരു വിഭാഗം മാത്രം അവര്‍ സേനയ്ക്ക് നാണക്കേട്, അത്തരക്കാരെ ആവശ്യമില്ല,കുഴപ്പക്കാരോട് വിട്ടുവീഴ്ചയില്ലാത്ത നടപടി ഇനിയും തുടരുംപോലീസിനെ കൂടുതല്‍ ജനകീയവല്‍ക്കരിക്കയാണ് സര്‍ക്കാരിന്റെ നയം.സമൂഹത്തില്‍ ഏറ്റവും താഴെക്കിടയില്‍ ഉള്ളവര്‍ക്ക് പോലും നീതി ലഭ്യമാക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.സോഷ്യല്‍ പോലീസിങ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആണ് തീരുമാനമെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു.കേരള പോലീസ് അസോസിയേഷന്‍ 37മത് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.