Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കുട്ടികളെ അടിച്ചമർത്തി സമാധാനത്തോടെ ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട; പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

05:26 PM Nov 06, 2023 IST | Veekshanam
Advertisement

തിരുവനന്തപുരം: കെഎസ്‌യു നേതാക്കളെ
ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിഷേധിക്കുന്ന കുട്ടികളെ അടിച്ചമർത്തി സമാധാനത്തോടെ ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. വനിതാപ്രവർത്തകയുടെ മൂക്ക് അടിച്ചു തകർത്ത പോലീസുകാരനെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് നടപടിയെ അതേ നാണയത്തിൽ നേരിടുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Advertisement

സമാധാനപരമായി പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം ആണ് പോലീസ് അഴിച്ചുവിട്ടത്. പോലീസിന് നേരെ കല്ലെറിയുകയോ മറ്റോ ഒന്നും തന്നെ ചെയ്തിട്ടില്ല യാതൊരു പ്രകോപനവും ഇല്ലാതെയാണ് പോലീസുകാർ ആക്രമണം നടത്തിയത് ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

കേരളവർമ്മ കോളേജിലെ ജനാധിപത്യ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ, ഉന്നത വിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന മന്ത്രി ആർ.ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് നടത്തിയ മാർച്ചിന് നേരെയാണ് പോലീസ് അതിക്രമം ഉണ്ടായത്.

ഡിസിസി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് മന്ത്രിയുടെ വസതിക്ക് സമീപം പോലീസ് തടഞ്ഞു. തുടർന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് യദുകൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനു ശേഷം പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. ഇതോടെ പോലീസ് പ്രവർത്തകർക്ക് നേരെ നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ഇതിനിടയിലാണ് പൊടുന്നനെ പിന്നിൽ നിന്ന പോലീസുകാരൻ കെഎസ്യു സംസ്ഥാന നിർവാഹകസമിതി അംഗം നസിയയുടെ തലയ്ക്ക് ലാത്തികൊണ്ട് ആഞ്ഞടിച്ചത്.

സാരമായി പരിക്കേറ്റ നസിയ രക്തത്തിൽ കുളിച്ച് തളർന്നുവീണു. പിന്നീട് നസിയയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ അഭിജിത്ത് എന്ന പ്രവർത്തകനെ പോലീസ് വളഞ്ഞിട്ട് മർദ്ദിച്ചു. അഭിജിത്തിനും മുഖത്തും തലയ്ക്കും പരിക്കേറ്റു. മറ്റ് നിരവധി പ്രവർത്തകർക്കും പോലീസ് നടപടിയിൽ പരിക്കേറ്റു. ഇതോടെ പ്രവർത്തകർ പ്രതിഷേധ പ്രകടനമായി പാളയത്തേക്ക് നീങ്ങി. പാളയത്ത് പ്രവർത്തകർ റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചും വലിച്ചിഴച്ചും അറസ്റ്റ് ചെയ്തു. കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനേയും പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു. ഇത് ഏറെനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.

പ്രതിഷേധം കൂടുതൽ ശക്തമാക്കിയ പ്രവർത്തകർ ബേക്കറി ജംഗ്ഷന് സമീപം പ്രതിഷേധം ഉയർത്തി. ഇവിടെയും പോലീസ് പ്രവർത്തകർക്ക് നേരെ ബലപ്രയോഗം നടത്തി. നന്ദാവനം എആർ ക്യാമ്പ് പരിസരത്തും കെഎസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഇവിടെയും പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നേരിട്ടു. പോലീസ് അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Tags :
featuredkerala
Advertisement
Next Article