Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മഹാ സമ്മേളനത്തിനായി ബെലഗാവി നഗരം ഒരുങ്ങി; കോൺഗ്രസ് പ്രവർത്തക സമിതിയോഗം 26ന്

03:05 PM Dec 24, 2024 IST | Online Desk
Advertisement

ഡൽഹി: 1924 ലെ ബെൽഗാം കോൺഗ്രസ് സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ആതിഥേത്വം വഹിക്കാൻ ബെലഗാവി നഗരം ഒരുങ്ങിയതായി കെ. സി. വേണുഗോപാൽ എംപി. മല്ലികാർജുൻ ഖാർഗെ, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധിയടക്കം ഇരുന്നൂറോളം നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. 26 ന് കോൺഗ്രസ് പ്രവർത്തക സമിതിയോഗവും 27 ന് ലക്ഷങ്ങൾ അണിനിരക്കുന്ന മഹാ റാലിയും നടക്കും. രണ്ട് പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും.

Advertisement

1924-ലെ ബെൽഗാം കോൺഗ്രസ് സമ്മേളനത്തിന് കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ ഒരു സുപ്രധാന സ്ഥാനമുണ്ടെന്ന് കെ. സി വേണുഗോപാൽ എംപി പറഞ്ഞു. നീണ്ട പൊതുജീവിതത്തിൽ മഹാത്മാഗാന്ധി അധ്യക്ഷനായ ഒരേയൊരു സമ്മേളനമാണിത്. മഹാത്മഗാന്ധി വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ നേതാക്കളെ കാണുകയും നിരവധി യോഗങ്ങളിൽ അഭിസംബോധന ചെയ്യുകയും ചെയ്ത സമ്മേളനത്തിൻ്റെ ശതാബ്‌ദി ആഘോഷങ്ങൾക്ക് ചരിത്ര പ്രാധാന്യമുണ്ടെന്ന് കെ.സി വേണുഗോപാൽ എംപി പറഞ്ഞു.

നീണ്ട പൊതുജീവിതത്തിൽ മഹാത്മാഗാന്ധി അധ്യക്ഷനായ ഒരേയൊരു സമ്മേളനമാണിത്. മഹാത്മഗാന്ധി വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ നേതാക്കളെ കാണുകയും നിരവധി യോഗങ്ങളിൽ അഭിസംബോധന ചെയ്യുകയും ചെയ്ത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ചരിത്ര പ്രാധാന്യമുണ്ടെന്ന് കെ. സി വേണുഗോപാൽ പറഞ്ഞു

26 ന് ഉച്ചയ്ക്ക് 2.30ന് നവ് സത്യഗ്രഹ ബൈട്ടക്ക് മഹാത്മ ഗാന്ധി നഗറിൽ നടക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെ ഇരുന്നൂറിലധികം പ്രമുഖ നേതാക്കൾ പങ്കെടുക്കും. 27 ന് രാവിലെ 11.30ന് ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ മഹാറാലി നടക്കും. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളടക്കം ലക്ഷക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്നതാകും റാലി.സമ്മേളനത്തിൽ സുപ്രധാനമായ രണ്ട് പ്രമേയങ്ങൾ അവതരിപ്പിക്കുമെന്നും കെ. സി വേണുഗോപാൽ പറഞ്ഞു. ബിജെപി ഭരണത്തിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികൾ, സാമ്പത്തിക അരക്ഷിതാവസ്ഥ, ഭരണഘടനയെ അവഹേളിക്കുന്ന ബിജെപി നയം തുടങ്ങിയവയടക്കം നിരവധി വിഷയങ്ങൾ സമ്മേളനത്തിൻ്റെ ഭാഗമാകുമെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസിൻ്റെ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തുന്ന മഹാസമ്മേളനമാകും ബെലഗാവിയിൽ നടക്കുക. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും കെ. സി വേണുഗോപാൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Tags :
featurednationalPolitics
Advertisement
Next Article