For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് ആദ്യം പുറത്ത് കൊണ്ടുവന്നത് കോൺഗ്രസ്‌

01:22 PM Nov 08, 2023 IST | Veekshanam
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് ആദ്യം പുറത്ത് കൊണ്ടുവന്നത് കോൺഗ്രസ്‌
Advertisement

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് റെയ്ഡ് നടക്കുന്ന കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് ആദ്യം പുറത്ത് കൊണ്ടുവന്നത് കോൺഗ്രസ്. സി.പി.ഐ. നേതാവും മുൻ പ്രസിഡന്റും മിൽമ അഡ്മിനിസ്ട്രേറ്റീവ് സമിതി കൺവീനറുമായ ഭാസുരാംഗന്റെ നേതൃത്വത്തിൽ നൂറുകോടിലേറെ രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നത്. ബുധനാഴ്ച പുലർച്ചെയാണ് ബാങ്കിന്റെ പ്രധാന ശാഖയിലും മുൻ സെക്രട്ടറിമാരുടെയും പ്രസിഡന്റിന്റെയും ജീവനക്കാരുടെയും വീടുകളിൽ പരിശോധന തുടങ്ങിയത്. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിലും മുൻ സെക്രട്ടറിമാരായ ശാന്തകുമാരി, രാജേന്ദ്രൻ, കളക്ഷൻ ഏജന്റ് അനി എന്നിവരുടെ വീട്ടിലാണ് ഇ.ഡി. പരിശോധന നടക്കുന്നത്. ബാങ്കിന്റെ തൂങ്ങാംപാറയിലെ ഹെഡ് ഓഫീസിലും പുലർച്ചെ ഏഴുമണിയോടെയാണ് ഇ.ഡി. പരിശോധന തുടങ്ങിയത്.

Advertisement

കഴിഞ്ഞ 15 വർഷത്തിലധികമായി തുടരുന്ന
കെടുകാര്യസ്ഥതയും ഭരണസമിതിയുടെ
ക്രമരഹിതമായ നടപടികളും ധൂർത്തുമാണ്
ബാങ്കിനെ തകർത്തത്. സഹകരണ വകുപ്പ്
ജോയിന്റ് രജിസ്ട്രാറുടെ നിർദ്ദേശപ്രകാരം
കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാർ 2021-ൽ
നടത്തിയ അന്വേഷണത്തിൽ ഇക്കാര്യങ്ങൾ
വ്യക്തമായി പരാമർശിക്കുന്നുണ്ട്. 2022
ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും
ഇതിന്റെ തുടർനടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. തട്ടിപ്പ് പുറത്ത് വന്നെങ്കിലും സർക്കാരും വിജിലൻസും തട്ടിപ്പിന് കുടപിടിക്കുന്ന സമീപനമാണ് തുടർന്നത്. ഇതിനെതിരെ ഊരുട്ടമ്പലം മാറനല്ലൂർ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ സമര പരമ്പരകളെ തുടർന്നാണ് മാധ്യമങ്ങൾ പോലും വിഷയം ഏറ്റെടുത്തത്.

കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയിൽ 101 കോടി രൂപയുടെ വെട്ടിപ്പ് നടന്ന ബാങ്കിൽ സി.പി.ഐ. നേതാവും ഭാസുരാംഗനാണ് മൂന്ന് പതിറ്റാണ്ടുകാലമായി ബാങ്കിന്റെ ഭരണസമിതിയുടെ തലപ്പത്ത്. കോടികളുടെ തട്ടിപ്പ് നടക്കുന്നുവെന്ന ആരോപണം പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ്‌ പ്രത്യക്ഷ സമരവുമായി രംഗത്ത് വന്നിരുന്നു. ഭാസുരാംഗനെ പുറത്താക്കി തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞവർഷം ജൂണിൽ ഊരുട്ടമ്പലം മാറനല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റികളുടെ ബാങ്കിന് മുന്നിൽ സമരം നടത്തിയിരുന്നു. കെപിസിസി നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാലാണ് അന്ന് സമരം ഉദ്ഘാടനം ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയിലായതിനെത്തുടർന്ന് കുറച്ചുകാലമായി നിക്ഷേപകർ ബാങ്കിന് മുന്നിൽ സമരം നടത്തുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ വർഷം ഡിസംബറിൽ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ കൂട്ടുപിടിച്ച് ഭാസുരാംഗൻ ബാങ്കിന്റെ ഭരണം നിലനിർത്തിയത്. ഇതിന് പിന്നാലെ കോൺഗ്രസ്‌ സമരം ശക്തമാക്കി.

പ്രതിസന്ധി രൂക്ഷമാവുകയും നിക്ഷേപകർ പ്രത്യക്ഷ സമരത്തിലേയ്ക്ക് എത്തുകയും ചെയ്തതോടെ ഓഗസ്റ്റ് അവസാനവാരം എൽ.ഡി.എഫ്. നേതൃത്വം നൽകുന്ന കണ്ടല സഹകരണ ബാങ്ക് ഭരണസമിതി രാജിവച്ചു. 2022-ൽ നിലവിൽ വന്ന 11 അംഗ ഭരണസമിതിയിൽ പ്രസിഡന്റുൾപ്പെടെ ആറ് പ്രതിനിധികളാണ് സി.പി.ഐ.ക്കുള്ളത്. ഇതിൽ ഒരംഗം ജൂലായിൽ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെ കണ്ടല ബാങ്കിലെ നിക്ഷേപകർക്കായി കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്കും തുടങ്ങിയിരുന്നു. ഊരുട്ടമ്പലം മണ്ഡലം പ്രസിഡന്റ്‌ ഊരുട്ടമ്പലം വിജയനും മാറനല്ലൂർ മണ്ഡലം പ്രസിഡന്റ്‌ ജാഫർഖാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരപരമ്പരകൾ നടത്തിയത്. കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി അജയകുമാർ ബാങ്ക് അഴിമതിക്കെതിരെ വർഷങ്ങളായി നടത്തിവന്ന നിയമ യുദ്ധവും ഏറെക്കാലമായി മുടിവെച്ചിരുന്ന അഴിമതി പുറത്തുകൊണ്ടുവരുവാൻ കാരണമായി.

പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് അവസാനം ഭരണസമിതി രാജിവച്ചു. തുടർന്ന് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൻകീഴിലാണ് ബാങ്ക്. ഒക്ടോബർ രണ്ടാം വാരം സഹകരണ വകുപ്പ് രജിസ്ട്രാറിൽ നിന്ന് ഇ.ഡി. സംഘം റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന് ബാങ്കിന്റെ ക്രമക്കേടുമായി ബന്ധപ്പെട്ടുണ്ടായ അന്വേഷണ റിപ്പോർട്ട് രജിസ്ട്രാർ ഇ.ഡി.ക്ക് കൈമാറി. അതിന്റെ തുടർച്ചയായാണ് ഇപ്പോഴുണ്ടായ പരിശോധനകൾ.

Tags :
Author Image

Veekshanam

View all posts

Advertisement

.