For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുളള മാത്യു കുഴല്‍നാടന്റെ ഹര്‍ജി കോടതി സ്വീകരിച്ചു

02:47 PM Feb 29, 2024 IST | Online Desk
പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുളള മാത്യു കുഴല്‍നാടന്റെ ഹര്‍ജി കോടതി സ്വീകരിച്ചു
Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും സിഎംആര്‍എല്‍ കമ്പനിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുളള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി സ്വീകരിച്ചത്.

Advertisement

സിഎംആര്‍എല്‍ കമ്പനിക്ക് തോട്ടപ്പള്ളിയില്‍ നിന്നും കരിമണല്‍ കടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതടക്കം നിരവധി ആരോപണങ്ങളാണ് മാത്യു കുഴല്‍നാടന്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്ലിനെ മുന്‍ നിര്‍ത്തി സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് നീക്കം നടത്തിയെന്നാണ് പ്രധാന ആരോപണം. ഇതിന് പ്രതിഫലമായി വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയിലേക്ക് മാസപ്പടി നല്‍കിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതിനെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത മാസം 14ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനന വിഷയത്തില്‍ പിണറായി വിജയനെതിരെ മാത്യു കുഴല്‍നാടന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി സിഎംആര്‍എല്‍ കമ്പനിക്കായി ഇടപെട്ടെന്നും വന്‍ ലാഭം ഉണ്ടാക്കാന്‍ കരിമണല്‍ നിസ്സാര വിലയ്ക്ക് നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. 40,000 കോടി രൂപയുടെ കരിമണല്‍ ഖനനംചെയ്തു. സംസ്ഥാനത്തിന് ഇതുവഴി വലിയ നഷ്ടമുണ്ടായി. സിഎംആര്‍എല്‍ ആരോപണങ്ങളില്‍ സര്‍ക്കാരിനോ പാര്‍ട്ടിക്കോ മറുപടിയില്ല. വ്യവസായ മന്ത്രി മറുപടി പറഞ്ഞത് ഒറ്റവരിയില്‍ മാത്രമാണ്. മുഖ്യമന്ത്രിയാണ് ഇതിനെല്ലാം പിന്നില്‍. മകളെ പൊതുസമക്ഷത്ത് വലിച്ചുകീറാന്‍ ഇട്ടുകൊടുക്കാതെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറാവണമെന്നും വീണാ വിജയനാണ് ഇതിന് ഉത്തരവാദിയെങ്കില്‍ അതും തുറന്നുപറയാന്‍ തയാറാവണമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കിയിരുന്

Author Image

Online Desk

View all posts

Advertisement

.