ശൈഖ് ഹസീനക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കോടതി
ധാക്ക: പുറത്താക്കപ്പെട്ട മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനക്കും അവരുടെ ഭരണത്തിലെ ആറ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കോടതി.
കഴിഞ്ഞ മാസം നടന്ന കലാപത്തിനിടെ പോലീസ് ഒരാളെ കൊലപ്പെടുത്തിയെന്ന പരാതിയിന്മേലാണ് കേസ്. സ്വകാര്യ വ്യക്തിക്കു വേണ്ടി അഭിഭാഷകനായ മാമുന്‍ മിയ ആണ് കോടതിയെ സമീപിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. 'ശൈഖ് ഹസീനക്കെതിരെയും മറ്റ് ആറു പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പ്രതികള്‍ക്കെതിരായ കൊലപാതക കേസ് ഫയലില്‍ സ്വീകരിക്കാന്‍ ധാക്ക മെട്രോപൊളിറ്റന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു'. രാജ്യത്ത് പടര്‍ന്നു പിടിച്ച ജനകീയ കലാപത്തെ തുടര്‍ന്ന് ശൈഖ് ഹസീന ഒരാഴ്ച മുമ്പ് ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ രാജ്യത്ത് പൊലീസുകാരടക്കം 400ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.