ആലുവയിൽ അഞ്ച് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കോടതി വിധി ഇന്ന്
09:42 AM Nov 04, 2023 IST | Veekshanam
Advertisement
കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കോടതി ഇന്ന് വിധി പറയും. കേസിലെ ഏക പ്രതിയാണ് ബീഹാർ സ്വദേശി അസ്ഫാക് ആലം. എറണാകുളം പോക്സോ കോടതി ജഡ്ജ് കെ സോമനാണ് വിധി പ്രസ്താവിക്കുക. 26 ദിവസം കൊണ്ട് അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കിയാണ് അതിവേഗം വിധി പറയുന്നതെന്ന എന്ന പ്രത്യേകത ഈ കേസിലുണ്ട്.
Advertisement
ജൂലൈ 28 നാണ് ആലുവ മാർക്കറ്റിന് സമീപം ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ 5 വയസ്സുകാരിയെയാണ് തട്ടിക്കൊണ്ടുപോയി ബലത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകം, ബലാത്സംഗം അടക്കം 16 വകുപ്പുകൾ ചുമത്തിയായിരുന്നു പ്രതി അസ്ഫാക് ആലത്തിനെതിരായ വിചാരണ. 42 സാക്ഷികളെ കോടതിയിൽ വിസ്തരിച്ചിരുന്നു.