Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കണ്ണൂരില്‍ ചത്ത കടുവ കുടുങ്ങിയത് കമ്പി വേലിയില്‍ അല്ല

03:43 PM Feb 15, 2024 IST | Online Desk
Advertisement

കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂരില്‍ മുള്ളുവേലിയില്‍ കുടുങ്ങിയ കടുവ ചത്തതില്‍ ദുരൂഹത തുടരുന്നു. മുള്ളുവേലിയില്‍ അല്ല, അതിനൊപ്പം സ്ഥാപിച്ചിരുന്ന കെണിയിലാണ് കടുവ കുടുങ്ങിയതെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. കമ്പിവേലിയില്‍ സ്ഥാപിച്ച കേബിളിലാണ് കടുവ കുടുങ്ങിയതെന്നാണ് സ്ഥിരീകരണം. മയക്കുവെടി വച്ച് കൂട്ടിലേക്ക് മാറ്റിയ കടുവ പിന്നീട് ചത്തിരുന്നു. കടുവ നേരിട്ട സമ്മര്‍ദ്ദവും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധയുമാണ് മരണകാരണമെന്ന് പറയുന്നു.

Advertisement

കടുവ കുടുങ്ങിയ കെണി സ്ഥാപിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുള്ളുവേലിക്കൊപ്പം കെണിയുടെ സാന്നിധ്യവും കണ്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് കടുവ കെണിയിലാണ് കുടങ്ങിയതെന്ന് സ്ഥിരീകരിച്ചത്.കാട്ടുപന്നിയെ കുടുക്കാന്‍ ആരെങ്കിലും സ്ഥാപിച്ച കെണിയില്‍ കടുവ കുടുങ്ങിയതാണെന്ന നിഗമനത്തിലാണ് അധികൃതര്‍.

Advertisement
Next Article