Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇഎംഎസിന്റെ സ്വത്ത് വിറ്റു വാങ്ങിയ 'ദേശാഭിമാനി' കെട്ടിടം റിയല്‍ എസ്റ്റേറ്റ് ലോബിക്ക് വിറ്റു

10:13 PM Jan 16, 2024 IST | Veekshanam
Advertisement

സിപിഎം നേതാക്കള്‍ കമ്മിഷന്‍ വാങ്ങിയതായും ആരോപണം

Advertisement

കോഴിക്കോട്: ത്യാഗത്തിന്റെ മഹാചരിത്രമെന്ന് പാര്‍ട്ടി തന്നെ വാഴ്ത്തിയ സ്ഥാപനം റിയല്‍ എസ്റ്റേറ്റ് ലോബിക്ക് കൈമാറി നേതാക്കള്‍ കമ്മിഷന്‍ വാങ്ങിയതായ് ആരോപണം. മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന് മലപ്പുറം ഏലംകുളം മനയില്‍ പരമ്പരാഗതമായ് കിട്ടിയ ഭൂസ്വത്ത് വിറ്റ് വാങ്ങിയ കോഴിക്കോട് ബീച്ച് റോഡിലെ 'ദേശാഭിമാനി' ഓഫിസ് കെട്ടിടം ഉള്‍പ്പെട്ട 58 സെന്റാണ് റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ സ്വന്തമാക്കിയത്. വില്‍പ്പന നടന്നതിലൂടെ സിപിഎം നേതാക്കള്‍ കോടികള്‍ കമ്മിഷന്‍ വാങ്ങിയതായും പാര്‍ട്ടിയ്ക്കുള്ളില്‍ ആക്ഷേപം ഉയര്‍ന്നു. ഇഎംഎസിന്റെ കുടുംബ സ്വത്ത് വിറ്റ് അന്നു കിട്ടിയ 75,000 രൂപയാണ് ഇപ്പോള്‍ 22 കോടിയും കമ്മിഷനുമായി മാറ്റിയെടുക്കുന്നത്.
 കോഴിക്കോട് ബീച്ചും പരിസരവും വിപണിമൂല്യം കൂടിയ ഇടമായ് പരിണമിച്ചതോടെയാണ് ദേശാഭിമാനി കെട്ടിടം ഉള്‍പ്പെടുന്ന സ്ഥലം വിറ്റ് പാര്‍ട്ടി നേതാക്കള്‍ കോടികള്‍ കീശയിലാക്കുന്നത്. സിപിഎം എന്നും അഭിമാനപൂര്‍വം കൊണ്ടാടുന്ന, കണ്ണൂരിലെ പാലോറ മാതയുടെ പശുക്കുട്ടിയെ വിറ്റു കിട്ടിയ സംഭാവന ഉള്‍പ്പെടുത്തിയാണ് കോഴിക്കോട് ദേശാഭിമാനിയില്‍ റോട്ടറി പ്രസ് സ്ഥാപിച്ചത്. ഇഎംഎസിന്റെയും പാലോറ മാതയുടെയും സ്മരണകള്‍ ഉറങ്ങുന്ന കോഴിക്കോട് ദേശാഭിമാനി കെട്ടിടം സ്മാരകമായി സംരക്ഷിക്കണമെന്ന വാദം തള്ളിയാണ് 22 കോടിയുടെ കച്ചവടം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ ഫ്ളാറ്റ് നിര്‍മാതാക്കളാണ് റിയല്‍ എസ്റ്റേറ്റ് ലോബി മുഖേന ഭൂമി വാങ്ങിയത്. ഓഫിസ് ഒഴിയാന്‍ ഒരു വര്‍ഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഫ്‌ളാറ്റ് ഇടപാടിന് കമ്മിഷനായി സിപിഎം നേതാക്കളുടെ ബിനാമികള്‍ക്ക് മൂന്നു ഫ്‌ളാറ്റ് നല്‍കുമെന്ന് നിര്‍മാതാക്കളുമായി രഹസ്യ ധാരണയുണ്ടാക്കിയതായും ആരോപണമുണ്ട്.
  ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ വി ബി പരമേശ്വരന്റെ എതിര്‍പ്പ് അവഗണിച്ചാണ് ചീഫ് എഡിറ്റര്‍ ദിനേശന്‍ പുത്തലത്തും കോഴിക്കോട് യൂണിറ്റ് മാനേജര്‍ ഒ പി സുരേഷും ചേര്‍ന്ന് വില്‍പന കരാറാക്കിയതെന്നാണ് വിമര്‍ശനം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇടപാടിന് അനുമതി നല്‍കി.
 ദേശാഭിമാനി സ്ഥലം വില്‍ക്കേണ്ട ഗതികേട് പാര്‍ട്ടിക്കില്ലെന്നും ഇഎംഎസിന്റെ സ്മാരകമാക്കി കെട്ടിടം നിലനിര്‍ത്തണമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ നിലപാട് എടുത്തെങ്കിലും ഫലമുണ്ടായില്ല. ദേശാഭിമാനിക്ക് വാരികയുടെ രൂപത്തില്‍ തുടക്കമിട്ട ചരിത്ര സ്മാരകമാണ് അന്യമാകുന്നതെന്ന ദു:ഖം പഴയ തലമുറയിലെ ദേശാഭിമാനി ജീവനക്കാര്‍ക്കുണ്ട്. അവരും കടുത്ത അമര്‍ഷത്തിലാണ്.
 ജില്ലാ അതിര്‍ത്തിയില്‍ രാമനാട്ടുകരയില്‍ ഈ മാസം 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ട കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ദേശാഭിമാനി ഓഫിസും പ്രസും അങ്ങോട്ടു മാറുമെന്നാണ് ധാരണ.
ഇപ്പോഴത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന കാലത്ത് കോഴിക്കോട് ദേശാഭിമാനി കെട്ടിടം വില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അന്ന് ചീഫ് എഡിറ്ററായിരുന്ന മുതിര്‍ന്ന നേതാവ്  വി വി ദക്ഷിണാമൂര്‍ത്തിയുടെ കടുത്ത എതിര്‍പ്പു കാരണം കച്ചവടം നടന്നില്ല. ഇതിനിടെ ദേശാഭിമാനിക്ക് തിരുവനന്തപുരം മാഞ്ഞാലിക്കുളം റോഡിലുണ്ടായിരുന്ന ഓഫിസ് കെട്ടിടം ജയരാജന്‍ മുന്‍കയ്യെടുത്ത് വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന് വിറ്റ് കോടികള്‍ കമ്മിഷന്‍ വാങ്ങിയിരുന്നു. 

Advertisement
Next Article