Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച ഡ്രോണ്‍ വയനാട്ടില്‍ എത്തിക്കും

06:32 PM Aug 01, 2024 IST | Online Desk
Advertisement

കല്‍പറ്റ: വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുണ്ടെന്നിരിക്കെ, ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച ഡ്രോണ്‍ എത്തിക്കും. മണ്ണിനടിയിലെ ശരീരഭാഗങ്ങള്‍ കണ്ടെത്താന്‍ ഈ ഡ്രോണിന് സാധിക്കും. ഈ ഡ്രോണ്‍ അടക്കം സാങ്കേതിക വിദ്യകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമാണെന്ന് അധികൃതര്‍ പറയുന്നു.
അതേസമയം, ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 288 ആയി ഉയര്‍ന്നു. 240 പേരെക്കുറിച്ച് വിവരമില്ലാത്തതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. പ്രതികൂല കാലവസ്ഥയും കെട്ടിട അവശിഷ്ടങ്ങളും കൂറ്റന്‍പാറകളും മണ്ണും അടിഞ്ഞുകൂടിയതും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നുണ്ട്. ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ, വെള്ളാര്‍മല പ്രദേശത്തെ രണ്ട് സ്‌കൂളുകളില്‍ നിന്നും മേപ്പാടി ഭാഗത്തെ രണ്ട് സ്‌കൂളുകളില്‍ നിന്നുമായി 29 വിദ്യാര്‍ഥികളെയാണ് കാണാതായതെന്ന് ഡി.ഡി.ഇ വി.എ ശശീന്ദ്രവ്യാസ് അറിയിച്ചു. രണ്ട് സ്‌കൂളുകളാണ് ഉരുള്‍പൊട്ടിയ ഭാഗങ്ങളില്‍ ഉള്ളത്. ഇതില്‍ വെള്ളാര്‍മല സ്‌കൂളില്‍നിന്ന് 11 കുട്ടികളെയാണ് കാണാതായത്. കാണാതായ 29 കുട്ടികളില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.

Advertisement

Advertisement
Next Article