Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു; ബിഎസ്പി എംപി ഡാനിഷ് അലി കോൺഗ്രസിൽ ചേർന്നു

05:47 PM Mar 20, 2024 IST | Online Desk
Advertisement

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ വിവിധ പാർട്ടികളിൽ നിന്നും കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ബിഎസ്പിയുടെ ലോക്സഭാ എംപി ഇന്ന് എസിസി ആസ്ഥാനത്ത് വെച്ച് ഡാനിഷ് അലി കോൺഗ്രസിൽ ചേർന്നു. ഉത്തർപ്രദേശിലെ അമ്രോഹ പാർലമെൻ്റ് മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ഡാനിഷ് അലി. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയെ വസതിയിലെത്തി കണ്ട് അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് അദ്ദേഹം എഐസിസി ആസ്ഥാനത്തെത്തി പാർട്ടി അംഗത്വം സ്വീകരിച്ചത്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയിലും ഡാനിഷ് അലി പങ്കെടുത്തിരുന്നു. മണിപ്പൂരിൽ വെച്ചായിരുന്നു ഡാനിഷ് അലി ന്യായ് യാത്രയുടെ ഭാഗമായത്.

Advertisement

Tags :
featured
Advertisement
Next Article