Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സ ഏറ്റെടുക്കാതെ സര്‍ക്കാര്‍

11:30 AM Dec 18, 2024 IST | Online Desk
Advertisement

ആലപ്പുഴ: ചികിത്സ പിഴവിനെ തുടര്‍ന്ന് ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിന്റെ ചികിത്സ ഏറ്റെടുക്കുമെന്ന് പറഞ്ഞ ആരോഗ്യ വകുപ്പ് കൈമലര്‍ത്തുന്നു. കഴിഞ്ഞ ദിവസം കുഞ്ഞിന് വേണ്ടിവന്ന വിവിധ പരിശോധനകള്‍ക്ക് ആലപ്പുഴ മെഡിക്കല്‍ കോളജ് പണം ഈടാക്കിയതായി കുടുംബം ആരോപിച്ചു. 250 രൂപ വീതം രണ്ടു തവണയാണ് ചികിത്സക്കായി പണം ഈടാക്കി. ടാക്‌സി ഡ്രൈവറായ കുഞ്ഞിന്റെ പിതാവ് അനീഷ് മുഹമ്മദിന് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയില്‍ ചികിത്സക്കായി പണം ഈടാക്കിയത് ഇരുട്ടടിയായി.സര്‍ക്കാരിന്റെ അവഗണനക്കെതിരെ കടപ്പുറം വനിത ശിശു ആശുപത്രിക്ക് മുന്നില്‍ സമരം ചെയ്യാന്‍ ഒരുങ്ങുകയാണ് കുടുംബം.

Advertisement

ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ താമസിക്കുന്ന അനീഷ് മുഹമ്മദിനും സുറുമിക്കും ജനിച്ച മൂന്നാമത്തെ കുഞ്ഞിനാണ് ആസാധാരണ വൈകല്യങ്ങള്‍ ഉണ്ടായത്. ഗര്‍ഭകാലത്ത് ഏഴു തവണ സ്‌കാനിങ് നടത്തിയിട്ടും വൈകല്യങ്ങള്‍ കണ്ടെത്താനായില്ലെന്നത് ചികിത്സ പിഴവാണെന്നാണ് കുടുംബത്തിന്റെ പരാതി. വിവാദമായപ്പോള്‍ ഇടപ്പെട്ട സര്‍ക്കാര്‍ കുട്ടിക്ക് സൗജന്യ തുടര്‍ ചികിത്സ വാഗ്ദാനം ചെയ്തിരുന്നു. ആ ഉറപ്പാണ് ഇപ്പോള്‍ വെറും വാക്കായി മാറിയത്. അതേസമയം, സംഭവത്തില്‍ ഗുരുതര വീഴ്ച വരുത്തിയ ആരോഗ്യ വകുപ്പ് അധികൃതകര്‍ക്കെതിരെ നടപടി വൈകുന്നുവെന്ന പരാതിയും കുടുംബത്തിനുണ്ട്.

Tags :
featuredkeralanews
Advertisement
Next Article