അധികാരത്തില്‍ ഇരിക്കുന്ന പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയത് എന്തിനെന്ന് ഹൈക്കോടതി
കൊച്ചി: അധികാരത്തില്‍ ഇരിക്കുന്ന പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയത് എന്തിനെന്ന് ഹൈക്കോടതി. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധായ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിനെ കുറിച്ച് ഡിവിഷന്‍ ബെഞ്ചിന്റെ നീരീക്ഷണം. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ വീഴ്ചകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉള്‍പ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരെ എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വയനാട് ജില്ലയില്‍ ഹര്‍ത്താല്‍.
വയനാട്ടില്‍ എല്‍.ഡി.എഫും യു.ഡി.എഫും നടത്തിയ ഹര്‍ത്താലിനെതിരെ പ്രതികരിച്ച ഹൈകോടതി ഇത് നിരുത്തരവാദപരമായ സമീപനമാണെന്ന് അഭിപ്രായപ്പെട്ടു. പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസുമായ ജയശങ്കരന്‍ നമ്പ്യാര്‍, വി.എ. ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വയനാട്ടിലെ എല്‍.ഡി.എഫ്- യു.ഡി.എഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായിപ്പോയി.
ഹര്‍ത്താലിനെ എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുക?. പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ഹര്‍ത്താല്‍ മാത്രമാണോ ഏക സമരമാര്‍ഗമെന്നും ഹൈകോടതി ചോദിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കുള്ള അധിക സ്‌ക്രീനിങ് നിര്‍ത്തലാക്കി കാനഡ. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് കാനഡ അധിക സ്‌ക്രീനിങ് ഏര്‍പ്പെടുത്തിയത്. ഇന്ത്യ-കാനഡ ബന്ധം വഷളായതിന് പിന്നാലെയാണ് എക്‌സ്ട്രാ സ്‌ക്രീനിങ് ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചത്. ഇതാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.
കനേഡിയന്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി അനിത ആനന്ദാണ് അധിക സ്‌ക്രീനിങ് ഒഴിവാക്കിയ വിവരം അറിയിച്ചത്. ഇത് വിമാന യാത്രികരുടെ യാത്ര വൈകാന്‍ ഇടയാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ഹര്‍ദീപ് സിങ് നിജ്ജാര്‍ വധം നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കാനഡ. മോദിക്കോ അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ കാനഡയിലെ ഒരു കുറ്റകൃത്യത്തിലും പങ്കില്ലെന്ന് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു.
പത്രവാര്‍ത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കനേഡിയന്‍ സര്‍ക്കാറിന്റെ വിശദീകരണം. അമിത് ഷായുടെ നേതൃത്വത്തിലാണ് ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനും ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവലിനും പദ്ധതിയെ കുറിച്ച് അറിയാമെന്നുമായിരുന്നു കനേഡിയന്‍ പത്രത്തിന്റെ റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം കനേഡിയന്‍ സര്‍ക്കാറിന്റെ പ്രസ്താവനയില്‍ വിവാദത്തില്‍ നിന്നും അകലം പാലിക്കുകയാണ് അവര്‍ ചെയ്യുന്നത്. ആരോപണങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഇല്ലെന്നും കാനഡ വ്യക്തമാക്കി.