പോസ്റ്ററിൽ വിഗ്രഹത്തിന്റെ ചിത്രം ; വി മുരളീധരനെതിരെ പരാതി
02:43 PM Mar 25, 2024 IST
|
Online Desk
Advertisement
ആറ്റിങ്ങലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി മുരളീധരന്റെ പോസ്റ്ററിൽ മത ചിഹ്നം ഉപയോഗിച്ചതിന് എതിർ സ്ഥാനാർഥി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പ്രധാനമന്ത്രിയുടെയും സ്ഥാനാർത്ഥിയായ വി മുരളീധരന്റെയും ചിത്രത്തിനൊപ്പമാണ് മത ചിഹ്നം ഉൾപ്പെടുത്തിയത്. വിവാദമായതിന് പിന്നാലെ ഫ്ലക്സുകൾ നീക്കം ചെയ്തു. വർക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഗുരുതര ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
Advertisement
Next Article