അർജുൻ്റെ കുടുംബത്തെ സാമൂഹ്യ മാധ്യമങ്ങളിൽ അപമാനിച്ച സംഭവം; യൂട്യൂബ് ചാനലിനെതിരെ കേസ്
10:32 AM Aug 31, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ കുടുംബത്തെ സാമൂഹ്യ മാധ്യമങ്ങളിൽ അപമാനിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ചേവായൂർ പൊലീസാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. മലയാളി ലൈഫ് എന്ന യൂട്യൂബ് ചാനലിനെതിരെയും നമ്മുടെ ന്യൂസ് എന്ന ഫേസ് ബുക്ക് പേജിനെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് സഹകരണബാങ്കിൽ ജോലിനൽകി സർക്കാർ ഉത്തരവിറക്കി. കോഴിക്കോട് വേങ്ങേരി സർവീസ് സഹകരണബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം.
Advertisement
Next Article