For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആറുവയസുകാരിയെ വധിക്കാൻ ശ്രമിച്ച സംഭവം ; സിപിഐഎം നേതാവായ ഭർത്താവിനെതിരെയും സിഡബ്ല്യുസി അഭിഭാക്ഷകയായ ഭാര്യക്കെതിരെയും കേസ്

12:30 PM Mar 07, 2024 IST | ലേഖകന്‍
ആറുവയസുകാരിയെ വധിക്കാൻ ശ്രമിച്ച സംഭവം   സിപിഐഎം നേതാവായ ഭർത്താവിനെതിരെയും സിഡബ്ല്യുസി അഭിഭാക്ഷകയായ ഭാര്യക്കെതിരെയും കേസ്
Advertisement
Advertisement

പത്തനംതിട്ട: ആറുവയസുകാരിയെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ സിഡബ്ല്യുസി അംഗമായ അഭിഭാഷകയ്ക്കെതിരെയും സിപിഐഎം അംഗത്തിനെതിരെയും പൊലീസ് കേസെടുത്തു. കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും കാര്‍ത്തികയുടെ ഭര്‍ത്താവുമായ അര്‍ജുൻ ദാസാണ് ഒന്നാം പ്രതി. കേസില്‍ കാര്‍ത്തികയെയും പ്രതിചേര്‍ത്തു. പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. എസ് കാര്‍ത്തികയ്ക്കെതിരെയാണ് മലയാലപ്പുഴ പൊലീസ് കേസെടുത്തത്.
ആറു വയസുള്ള കുട്ടിയെയും അമ്മയെയും മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത് തുടർന്നാണ് പോലീസ് കേസ് എടുത്തു. അനധികൃത പാറകടത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അര്‍ജുൻ ദാസിനെതിരെ പാര്‍ട്ടി അംഗങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു .

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.