ടൈറ്റാനിയത്തിന് മുമ്പിൽ അപകടകരമായ വെള്ള ക്കെട്ട്, INTUC യൂണിയൻ പ്രതിഷേധിച്ചു
08:21 PM Oct 18, 2023 IST | Veekshanam
Advertisement
ടൈറ്റാനിയം കമ്പനിയിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡിൽ അപകടകരമായ തരത്തിൽ അമിതമായി വെള്ളം ഉയർന്നതിനാൽ ടൈറ്റാനിയത്തിലെ ജീവനക്കാർക്ക് സുരക്ഷിതമായി ജോലിക്ക് വരാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഇന്റസ്ട്രിയൽ എസ്റ്റേറ്റിലെ സ്ഥാപനങ്ങളിലേക്കും വെട്ടുകാട്, കൊച്ചുവേളിയിലേക്കും പോകുന്ന പ്രധാന റോഡാണിത്. ടൈറ്റാനിയത്തിൽ ജോലിക്ക് വരുന്ന ജീവനക്കാർ അപകടത്തിൽ പെടുന്നത് പതിവാണ്. കഴിഞ്ഞ ദിവസം മുൻ ടൈറ്റാനിയം ജീവനക്കാരൻ അപകടത്തിൽ പെട്ട് കാലൊടിഞ്ഞു. ഇത്രയും എല്ലാം ആയിട്ടും ടൈറ്റാനിയം മാനേജ്മെന്റ് മൗനം പാലിക്കുകയാണ്. ഈ പ്രദേശത്തെ ജനപ്രതിനിധികളും സർക്കാരും തിരിഞ്ഞു നോക്കുന്നില്ല. ഇതിനെതിരെ ടൈറ്റാനിയം INTUC യൂണിയൻ പ്രതിഷേധ സമരം നടത്തി.
Advertisement