Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മാസപ്പടി കേസില്‍ പരിശോധന തുടര്‍ന്ന് അന്വേഷണ സംഘം

01:05 PM Feb 08, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരായ മാസപ്പടി കേസില്‍, സിഎംആര്‍എല്ലില്‍ നിന്നും കെഎസ്‌ഐഡിസിയില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ പരിശോധന തുടര്‍ന്ന് അന്വേഷണ സംഘം. ഇന്നലെയാണ് കെഎസ്‌ഐഡിസിയുടെ കോര്‍പറേറ്റ് ഓഫീസില്‍ എസ്എഫ്‌ഐഒ സംഘം പരിശോധന നടത്തിയത്. '
സിഎംആര്‍എല്ലില്‍ രണ്ട് ദിവസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ്, സംഘം കെഎസ്‌ഐഡിസിയില്‍ എത്തിയത്. എക്‌സാലോജിക്കില്‍ നിന്ന് വിവരങ്ങള്‍ തേടാനുള്ള നടപടിയും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. നേരിട്ട് ഹാജരാകാനോ, രേഖകള്‍ സമര്‍പ്പിക്കാനോ നിര്‍ദ്ദേശിച്ച് വീണയ്ക്ക് ഉടന്‍ നോട്ടീസ് നല്‍കിയേക്കും. എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കെഎസ്‌ഐഡിസി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക്, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഉടന്‍ മറുപടി നല്‍കും.

Advertisement

Advertisement
Next Article