മാധ്യമപ്രവർത്തകൻ്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തി
12:27 PM Jan 04, 2025 IST | Online Desk
Advertisement
ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നിന്നുള്ള പ്രാദേശിക വാർത്താ ചാനൽ റിപ്പോർട്ടറായ മുകേഷ് ചന്ദ്രാകാറിനെ (28) മരിച്ച നിലയിൽ കണ്ടെത്തി. മുകേഷിനെ ജനുവരി ഒന്നിനാണ് കാണാതായത്. മാവോയിസ്റ്റ് സ്വാധീന മേഖലയായ ബസ്തറിൽ റോഡ് നിർമ്മാണത്തിൽ 120 കോടിയുടെ അഴിമതി നടന്നെന്ന് മുകേഷ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. അഴിമതി വാർത്തയിൽ കുറ്റാരോപിതനായ കരാറുകാരൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങളുമാണ് കേസിൽ നിർണായകമായത്. കരാറുകാരൻ സുരേഷിനെയും സഹോദരൻ റിതേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
അനുജനെ കാണാതായെന്ന് ആരോപിച്ച് മുകേഷിൻ്റെ ജേഷ്ഠനാണ് പോലീസിൽ പരാതി നൽകിയത്.
Advertisement