For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ചിങ്ങം പിറന്നു; ഇത് പതിമൂന്നാം നൂറ്റാണ്ട്, മലയാളികൾക്കിനി പൊന്നോണനാളുകൾ

10:44 AM Aug 17, 2024 IST | ലേഖകന്‍
ചിങ്ങം പിറന്നു  ഇത് പതിമൂന്നാം നൂറ്റാണ്ട്  മലയാളികൾക്കിനി പൊന്നോണനാളുകൾ
Advertisement
Advertisement

തിരുവനന്തപുരം: ഇന്ന് ചിങ്ങം 1 കൊല്ലവർഷം 1200, സമൃദ്ധിയുടേയും സ്നേഹത്തിന്‍റെയും ഉത്സവകാലത്തിന് തുടക്കമിട്ട് പുതിയൊരു വർഷം കൂടി പിറന്നിരിക്കുന്നു. മലയാള മാസ കലണ്ടറിലെ പതിമൂന്നാം നൂറ്റാണ്ടിന് കൂടി തുടക്കമാകുകയാണ് ഇന്ന്. ചിങ്ങം 1 ഓരോ കർഷകന്റെയും പ്രതീക്ഷയുടെയും പ്രത്യാശയുടെയും പുലരിയാണ് കൂടാതെ നമ്മൾ കർഷക ദിനമായി ആചരിക്കുന്ന ദിനം കൂടിയാണ്. 22 ദിനം കൂടി കഴിഞ്ഞാൽ പൊന്നോണമെത്തും.

ദാരിദ്ര്യത്തിന്‍റെയും കെടുതിയുടെയും പഞ്ഞക്കർക്കിടകത്തിന് വിട നല്‍കിയാണ് സമ്പൽസമൃദ്ധിയുടേയും ഐശ്വര്യത്തിന്‍റെയും ചിങ്ങം വന്നെത്തുന്നത്. പതിവ് പോലെ ഇത്തിരി ഗൃഹാതുരത, ഗ്രാമത്തിൻ മണം, മമത, ഒടുക്കമൊരു ദീർഘനിശ്വാസവും കൊണ്ട് തീർന്നുപോകേണ്ട ഒന്നല്ല ഇത്തവണത്തെ ചിങ്ങപ്പുലരി. പിറവി കൊണ്ടത് ഒരു നൂറ്റാണ്ട് കൂടിയാണ്.

പതിമൂന്നാം നൂറ്റാണ്ടിലേക്കാണ് മലയാളികള്‍ കടന്നിരിക്കുന്നത്. 22 ദിനം കൂടി കഴിഞ്ഞാൽ പൊന്നോണം പൂവിളിയും പൂക്കുലകളുമായി നാട് നിറയും. തുമ്പയും തുളസിയും മുക്കുറ്റിയുമെല്ലാം തൊടിയിൽ നിറയുന്ന സ്വർണവർണമുള്ള നെൽക്കതിരുകള്‍ പാടത്ത് വിളയുന്ന കാലം. മാനം തെളിയുന്നതിന്‍റെ തുടക്കം. കർഷക ദിനം കൂടിയാണ് നമുക്ക് ഇന്ന്. കാലവും കാലാവസ്ഥയും മാറുന്നുവെങ്കിലും ഒരു പിടി നല്ല ഓർമ്മകളുടെ മാസം കൂടിയാണ് ചിങ്ങം.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.