Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിനുള്ള പാനലില്‍നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബില്‍ ലോക്സഭ പാസാക്കി

04:17 PM Dec 21, 2023 IST | Online Desk
Advertisement

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിനുള്ള പാനലില്‍നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബില്‍ ലോക്സഭ പാസാക്കിതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിനുള്ള പാനലില്‍നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബില്‍ ലോക്സഭ പാസാക്കി. ഭൂരിപക്ഷം പ്രതിപക്ഷ എം.പിമാരും സസ്പെന്‍ഡ് ചെയ്യപ്പെട്ട സഭയില്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. രാജ്യസഭ നേരത്തെ ബില്‍ പാസാക്കിയിരുന്നു.പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ പാനലാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കേണ്ടതെന്ന് ഈ വര്‍ഷം ആദ്യം സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കോടതി നിര്‍ദേശം. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന് സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്തുന്നത് വരെ ഉത്തരവ് നിലനില്‍ക്കുമെന്നും കോടതി പറഞ്ഞിരുന്നു.കോടതി ഉത്തരവ് മറികടക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്.

Advertisement

ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കേന്ദ്രമന്ത്രിയാണ് ഇനി സമിതിയിലുണ്ടാവുക. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണാധികാരം ഇല്ലാതാക്കുമെന്നും കേന്ദ്രസര്‍ക്കാരിന് താല്‍പര്യമുള്ളവരെ നിയമിക്കാനുള്ള നീക്കമാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണവും നിര്‍ഭയത്വവും സത്യസന്ധതയും കേന്ദ്രസര്‍ക്കാര്‍ ബുള്‍ഡോസ് ചെയ്ത് തകര്‍ത്തെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല രാജ്യസഭയില്‍ പറഞ്ഞു.

Advertisement
Next Article