'പണി' സിനിമക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു
11:26 AM Nov 08, 2024 IST
|
Online Desk
Advertisement
കൊച്ചി: തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന 'പണി' സിനിമക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമക്ക് നിരക്കാത്ത സംഭാഷണങ്ങളും ദൃശ്യങ്ങളും 'പണി'യില്‍ ഉണ്ടെന്നും ഇത് കുട്ടികളുടെ മനസ്സിനെ ദോഷകരമായി സ്വാധീനിക്കുമെന്നും ആരോപിച്ച് പനങ്ങാട് സ്വദേശി ബിനു പി. ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് പിന്‍വലിച്ചത്.
Advertisement
സിനിമക്ക് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഹര്‍ജി തള്ളുമെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ വ്യക്തമാക്കിയതോടെ പിന്‍വലിക്കാന്‍ ഹരജിക്കാരന്റെ അഭിഭാഷകന്‍ അനുമതി തേടുകയായിരുന്നു. തുടര്‍ന്ന് ഈ ആവശ്യം അനുവദിച്ചു.
Next Article