'ശെയ്താന്റെ' പോസ്റ്റർ പുറത്ത്
03:33 PM Feb 20, 2024 IST | Online Desk
Advertisement
അജയ് ദേവ്‌ഗൺ, ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ബോളിവുഡ് ചിത്രം 'ശെയ്‌താന്റെ്റെ' പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ വില്ലാനായെത്തുന്ന മാധവന്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. നീല കണ്ണുകളുള്ള മാധവൻ്റെ രൗദ്ര ഭാവമാണ് ചിത്രത്തിലുള്ളത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രമാണ് ശെയ്താൻ.
Advertisement
'ഈ ശെയ്താന്റെ കണ്ണിൽ നിന്ന് അകുന്ന് നിൽക്കൂ' എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അജയ് ദേവ്ഗൺ കുറിച്ചത്. ദേവ്‍ഗണ്‍ ഫിലിംസിന്റെ ബാനറിൽ അജയ് ദേവ്‍ഗണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്‍ലാണ്.സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീത സംവിധാനം അമിത് ത്രിവേദി നിര്‍വഹിക്കുന്നു.മാർച്ച് എട്ടിനാണ് ശെയ്‌താൻ റിലീസിനെത്തുന്നത്.