കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഇന്ന് തെരഞ്ഞെടുക്കും
11:19 AM Nov 14, 2024 IST
|
Online Desk
Advertisement
കണ്ണൂര്‍: പി.പി ദിവ്യയുടെ ഒഴിവിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റിനെ ഇന്ന് തെരഞ്ഞെടുക്കും. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് പി.പി ദിവ്യ പ്രസിഡന്റ് സ്ഥാനം രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. നിലവില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ കെ.കെ രത്നകുമാരിയാണ് സിപിഎം സ്ഥാനാര്‍ഥി.
യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ജൂബിലി ചാക്കോ മത്സരിക്കും. ജില്ലാ പഞ്ചായത്ത് ഹാളിലാണ് തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനത്തിനുശേഷം ഉച്ചയോടെ കളക്ടറുടെ സാന്നിധ്യത്തില്‍ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും. എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഇന്ന് ഒരു മാസം പൂര്‍ത്തിയാകുമ്പോഴാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ്.
Advertisement
Next Article