"തുറമുഖം"സിനിമയുടെ നിർമാതാവ് അറസ്റ്റിൽ
തൃശൂർ: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായതായി നിവിൻ പോളിയുടെ "തുറമുഖം" സിനിമയുടെ നിർമാതാവ് . പാട്ടുരായ്ക്കൽ സ്വദേശിയായ വെട്ടിക്കാട്ടിൽ വീട്ടിൽ ജോസ് തോമസിനെയാണ് (42) ജില്ലാ ക്രൈംബ്രാഞ്ച് എസിപി ആർ. മനോജ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. വ്യാജരേഖകളുണ്ടാക്കി സിനിമാനിർമ്മാണത്തിന് പണം കണ്ടെത്തി എന്നതാണ് അറസ്റ്റ് ചെയ്‌തതിന്റെ കാരണം . കോയമ്പത്തൂർ സ്വദേശിയായ ഗിൽബെർട്ടിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ് . വ്യാജ രേഖകള്‍ തയ്യാറാക്കി 8 കോടി 40 ലക്ഷം രൂപ കൈപറ്റി സിനിമ പിടിക്കുകയും പിന്നീട് തുക മടക്കി കൊടുക്കാത്തതിരിക്കുകയും ചെയ്തെന്നാണ് പരാതി . "തുറമുഖം" എന്ന സിനിമ നിര്‍മ്മിച്ച മൂന്ന് നിര്‍മ്മാതാക്കളില്‍ ഒരാളാണ് ജോസ് തോമസ്. അഞ്ചുപേരുടെ പേരിൽ വ്യാജ പ്രൊഫൈലുകളും രേഖകളും ബിസിനസ് ആവശ്യത്തിലേക്ക് ഉണ്ടാക്കിയാണ് പ്രതി തുക സംഘടിപ്പിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അതെസമയം ഈസ്റ്റ് പൊലീസെടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇത്തരത്തിൽ, വഞ്ചിച്ചതിന്റെ പേരിൽ പ്രതിക്കെതിരെ ഒരു വർഷം മുൻപ് അഞ്ചു ക്രൈം കേസുകൾ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു.