Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മൂന്ന് വയസുകാരന്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരായത് വിവാദത്തില്‍

03:59 PM Jul 10, 2024 IST | Online Desk
Advertisement

വയനാട്: മൂന്ന് വയസുകാരന്‍ പൊള്ളലേറ്റ് മരിച്ച കേസില്‍ അറസ്റ്റിലായ കുട്ടിയുടെ പിതാവിനും നാട്ടുവൈദ്യനും വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായത് വിവാദത്തില്‍. മാനന്തവാടി പ്രത്യേക കോടതി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോഷി മുണ്ടയ്ക്കലാണ് മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികള്‍ക്കുവേണ്ടി വാദിച്ച് ജാമ്യം നേടിക്കൊടുത്തത്. പബ്ലിക് പ്രൊസിക്യൂട്ടറുടെ അധികാരം ഉപയോഗിച്ച് ജോഷി പൊലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതായും ആരോപണം ഉയരുന്നുണ്ട്.

Advertisement

മതിയായ ചികിത്സ കിട്ടാതെയായിരുന്നു പൊള്ളലേറ്റ കുട്ടി മരിച്ചത്. കുട്ടിയുടെ ചികിത്സയ്ക്ക് വിമുഖത കാണിച്ച പിതാവ് വൈശ്യമ്പത്ത് അല്‍ത്താഫ്, ചികിത്സിച്ച നാട്ടുവൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. മറ്റൊരു അഭിഭാഷകനാണ് പ്രതികളുടെ വക്കാലത്ത് എടുത്തിരുന്നതെങ്കിലും ജോഷി മുണ്ടയ്ക്കലാണ് വാദിച്ചത്. അതേസമയം, വിവരം പുറത്തറിഞ്ഞതോടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം സംഭവം അന്വേഷിച്ചു വരികയാണ്.

ജൂണ്‍ 9 നാണ് വീട്ടില്‍ കുടിക്കാനായി കരുതിവച്ച ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് 3 വയസുകാരനായ മുഹമ്മദ് അസാനുവിന് പൊള്ളലേല്‍ക്കുന്നത്. 20 ന് കുട്ടി മരിച്ചു. മാനന്തവാടി മെഡിക്കല്‍ കോളെജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് റഫര്‍ ചെയ്ത കുട്ടിയെ മതിയായ ചികിത്സ നല്‍കേണ്ടതിനു പകരം നാട്ടുവൈദ്യനെ കാണിച്ച് വീട്ടില്‍ തന്നെ ചികിത്സിക്കുകയായിരുന്നു.

Advertisement
Next Article