For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സെക്രട്ടറിയേറ്റ് ക്യാമ്പസിലെ റിസർവേഷൻ കേന്ദ്രം പുനരാരംഭിക്കണം; മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് ശശി തരൂർ എം പി

02:42 PM Dec 03, 2024 IST | Online Desk
സെക്രട്ടറിയേറ്റ് ക്യാമ്പസിലെ റിസർവേഷൻ കേന്ദ്രം പുനരാരംഭിക്കണം  മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് ശശി തരൂർ എം പി
Advertisement

സംസ്ഥാന സർക്കാർ സെക്രട്ടറിയേറ്റ് ക്യാമ്പസിൽ പ്രവർത്തിച്ചുവന്ന കമ്പ്യൂട്ടറൈസ്റ്റ് റിസർവേഷൻ കേന്ദ്രം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് ശശി തരൂർ എം പി. സംസ്ഥാന സർക്കാർ സെക്രട്ടറിയേറ്റ് ക്യാമ്പസിൽ പ്രവർത്തിച്ചുവന്ന കമ്പ്യൂട്ടറൈസ്റ്റ് റിസർവേഷൻ കേന്ദ്രം പ്രവർത്തനരഹിതമായിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ജീവനക്കാർക്കും കേരളത്തിൻ്റെ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നും ഭരണ സിരാകേന്ദ്രത്തിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനപ്രദമായിരുന്നു സെക്രട്ടറിയേറ്റ് വളപ്പിനുള്ളിലെ റെയിൽവേ റിസർവേഷൻ കൗണ്ടർ എന്നും പൊതുജനാവശ്യം പരിഗണിച്ച് എല്ലാവർക്കും പ്രയോജനപ്രദമായിരുന്ന ഈ കൗണ്ടർ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികൾ അടിയന്തിരമായി കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നതായും ശശി തരൂർ കത്തിൽ പറയുന്നു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.