വ്യാപാരി-വ്യവസായി ഏകോപനസമിതിയുടെ സംസ്ഥാന വ്യാപക കടയടപ്പ് സമരം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാപാരി-വ്യവസായി ഏകോപനസമിതി പ്രഖ്യാപിച്ച സമരം തുടങ്ങി. സംസ്ഥാനത്തെ ഭൂരിഭാഗം കടകളും ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. അമിതമായി വർധിപ്പിച്ച ട്രേഡ് ലൈസൻസ്, ലീ ഗൽ മെട്രോളജി ഫീസുകൾ പിൻവലിക്കുക, ട്രേഡ് ലൈൻസിന്റെ പേരിൽ ചുമത്തുന്ന പിഴ ഒഴിവാക്കുക, പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളെ വേട്ടയാടുന്ന പരിശോധനയും പിഴയും നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങ ൾ ഉന്നയിച്ചാണ് സമരം. വിവിധ ജില്ലകളിൽ സ്ഥാപനങ്ങളുടെ ക്യാന്റീനുകളും ഒറ്റപ്പെട്ട ഹോട്ടലുകളും മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. ഇതോടെ സമരം സാധാരണ ജീവിതത്തെ ബാധിക്കാനാണ് സാധ്യത.
വ്യാപാരമേഖലയിലെ വിവിധ പ്രശ്‌നങ്ങൾ ഉന്ന യിച്ച് ജനുവരി 29ന് കാസർഗോട്ടുനിന്ന് ഏകോപനസമിതിയുടെ നേതൃത്വത്തിൽ ജാഥ ആരംഭിച്ചിരുന്നു. എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച ജാഥ ഇന്ന് തിരുവനന്തപുരത്തെത്തും. വൈകുന്നേരം നാലിന് പുത്തരിക്കണ്ടം മൈതാ നത്താണ് സമാപനം. അതേസമയം, സിപിഎം ആഭിമുഖ്യത്തിലുള്ള വ്യാപാരി - വ്യവസായി സ മിതി സമരത്തോട് സഹകരിക്കുന്നില്ല