Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജനത്തെ ഭീതിയിലാക്കി സ്ഫോടന ശബ്ദം: കാരണം കണ്ടെത്തി നാട്ടുകാർ

02:14 PM Jun 28, 2024 IST | ലേഖകന്‍
Advertisement
Advertisement

കോഴിക്കോട്: മലയിടിച്ചിലിൽ ഭൂമിക്കു വിള്ളൽ സംഭവിച്ച കൂരാച്ചുണ്ട് ഇല്ലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ ഉഗ്രസ്ഫോടന ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തി പ്രദേശവാസികൾ‌. വമ്പൻ പാറ അടർന്നുവീണതിനെ തുടർന്നാണ് ഉഗ്രസ്ഫോടനത്തിന്റെ ശബ്ദമുണ്ടായത്.

ഇന്നലെ രാത്രി 10: 30 നാണ് പ്രദേശവാസികൾ വൻ ശബ്ദം കേട്ട് പരിഭ്രാന്തരായത്. കല്ലാനോട്, പൂവത്തുംചോല മേഖലയിലും ശബ്ദം കേട്ടിരുന്നു. ഉരുൾപൊട്ടൽ ഭീഷണി കണക്കിലെടുത്ത് ഈ മേഖലയിലെ കുടുംബങ്ങളെ ഇന്നലെ രാത്രി തന്നെ മാറ്റിപ്പാർപ്പിച്ചു. ഇന്ന് രാവിലെയാണ് ആളുകൾ കുന്നിൻമുകളിൽ പരിശോധന നടത്തിയത്.

വലിയ പാറ അടർന്ന് മണ്ണും ചെളിയും ഉൾപ്പെടെ 50 മീറ്ററോളം ദൂരേക്ക് ഒലിച്ചുപോയി. പാറ വീണ്ടും അടർന്നുവീഴാനുള്ള സാധ്യത നിലനിൽക്കുകയാണ്. മലമുകളിൽ ഉരുൾപൊട്ടലുണ്ടായെന്നും സംശയമുണ്ട്. സമീപ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

Tags :
keralanews
Advertisement
Next Article