ശമ്പള കമ്മീഷനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനാത്ത് കെ ജി ഒ യു പ്രതിഷേധം ഇരമ്പി
1.7.2024 മുതൽ സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിന് കമ്മീഷനെപോലും നിയമിക്കാതെയും, 11 ശമ്പള പരിഷ്ക്കരണത്തിൻ്റെ കുടിശ്ശിക വർഷം അഞ്ച് കഴിഞ്ഞിട്ടും നൽകാതിരിക്കുകയും, ആറ് ഗഡു ക്ഷമബത്ത, ലീവ് സറണ്ടർ, AICTE ജീവനക്കാർക്ക് കേന്ദ്ര സർക്കാർ ഗ്രാൻ്റ് അനുവദിച്ചിട്ടും ഏഴാം ശമ്പള പരിഷ്ക്കരണ കുടിശ്ശിക നൽകാത്തതിലും പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്കും 14 കലക്ട്രേട്രേറ്റിലേക്കും കെ.ജി.ഒ.യുവിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
പാലക്കാട്സംസ്ഥാന പ്രസിഡണ്ട് കെ.സി. സുബ്രഹ്മണ്യനും ത്യശൂരിൽ ജനറൽ സെക്രട്ടറി വി.എം. ഷൈനും,സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ബീന പുവ്വത്തിൽ കോഴിക്കോടും, 'എസ് സുബൈർ കുട്ടി പത്തനംതിട്ടയിലും, സംസ്ഥാന സെക്രട്ടറിമാരായ R രാജേഷ്തിരുവനന്തപുരത്തും, ട ബിനോജ് കോട്ടയത്തും,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ. പി. ജി പ്രകാശ് ആലപ്പുഴയിലും, ഉണികൃഷ്ണൻ കണ്ണൂരും കൊളത്തൂർ നാരയണൻ കാസർഗോഡും, മനോജ് എറണാകുളത്തും സാബു ജോസഫ് ഇടുക്കിയിലും പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ബി ഗോപകുമാർ തൃശൂരും, സംസ്ഥാന സെക്രട്ടറി സി വി ബെന്നി കോഴിക്കോടും രാമചന്ദ്രൻ നായർ പത്തനംതിട്ടയിലും മുഖ്യ പ്രഭാഷണം നടത്തി.
നിസാമുദ്ദീൻ, എ ഡോക്ടർ ഷിജു മാത്യു, രാകേഷ് എം എസ്, ജയശങ്കർ, ശ്യാം രാജ് അനിൽ ,രാജേഷ് ബേബി, വിനോദ് കുമാർ, ഉന്മേഷ് ,കണ്ണൻ ,ഡോക്ടർ സി ബി അജിത് കുമാർ ,പി രാമചന്ദ്രൻ, ഹരിദാസ്, വിനയൻ, പ്രമോദ് കുമാർ, ഗിരീഷ് കുമാർ ,അനീസ് മുഹമ്മദ്, ഡോക്ടർ പ്രമോദ്, ജയപ്രകാശ് നമ്പ്യാർ ,സഫ്വാൻ, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി