Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പുതിയ വോട്ടർമാരെ തടയുമെന്ന ഭീഷണി; സിപിഎം ജില്ലാ സെക്രട്ടറിയെ കേസെടുത്ത് ജയിലില്‍ അടയ്ക്കണം; വിഡി സതീശൻ

05:37 PM Nov 13, 2024 IST | Online Desk
Advertisement

പാലക്കാട്: തിരഞ്ഞെടുപ്പ് തുടങ്ങിയ അന്നു മുതല്‍ സിപിഎം ജില്ലാ സെക്രട്ടറി എല്ലാവരെയും ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പുതുതായി വോട്ട് ചേര്‍ത്തിരിക്കുന്ന വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് അയാള്‍ പറയുന്നത്. പൊലീസ് അയാള്‍ക്കെതിരെ കേസെടുക്കണം. വോട്ടര്‍മാരെ തടയുമെന്ന് ഒരു പാര്‍ട്ടി ജില്ലാ സെക്രട്ടറി പറഞ്ഞാല്‍ ജാമ്യമില്ലാത്ത കേസെടുത്ത് അയാളെ ജയിലില്‍ അടയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഓലപ്പാമ്പ് കാട്ടി വിരട്ടാനൊന്നും വരേണ്ട. ആരു വിചാരിച്ചാലും പുതുതായി വോട്ട് ചേര്‍ത്തിരിക്കുന്നവര്‍ വോട്ടു ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

പാര്‍ട്ടിയിലെ അന്തച്ഛിദ്രത്തെ തുടര്‍ന്ന് സി.പി.എമ്മിന് പുതുതായി വോട്ട് ചേര്‍ക്കാന്‍ പറ്റിയിട്ടില്ല. ബി.ജെ.പിക്കും സാധിച്ചില്ല. യു.ഡി.എഫ് ഒറ്റക്കെട്ടായി പുതിയ വോട്ടര്‍മാരെ ചേര്‍ത്തതിലുള്ള അസ്വസ്ഥതയാണ് ഭീഷണിക്ക് കാരണം. ആര് വോട്ട് ചേര്‍ത്താലും എല്ലാവരും വോട്ട് ചെയ്യും. ഒരാളെ പോലും ആര്‍ക്കും തടയാനാകില്ല. എല്ലാവരും വോട്ട് ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അഭ്യര്‍ത്ഥിക്കുമ്പോഴാണ് വോട്ട് ചെയ്യാന്‍ വരരുതെന്ന ഭീഷണി. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് യു.ഡി.എഫ് പരാതി നല്‍കുമെന്ന് വി.ഡി സതീശൻ പറഞ്ഞു.

വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചതിന് ജാമ്യമില്ലാ കേസെടുത്ത് സി.പി.എം ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുപ്പിന് മുന്‍പ് അറസ്റ്റു ചെയ്ത് ജയിലിലാക്കണം. എല്ലാ രേഖകളും ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ബി.എല്‍.ഒമാര്‍ വീടുകളിലും പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണ് വോട്ട് ചേര്‍ക്കുന്നത്. ആറായിരം പേരുടെ വോട്ട് ചേര്‍ത്തതിലെ അസ്വസ്ഥതയാണ് പ്രകടിപ്പിക്കുന്നത്. വോട്ട് ചേര്‍ക്കല്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമാണ്. ഒരു കാലത്തും നടത്താത്ത മുന്നൊരുക്കം നടത്തിയതു കൊണ്ട് സി.പി.എം സിറ്റിംഗ് സീറ്റായിരുന്ന ചേലക്കര തിരിച്ചു പിടിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞത്. പാലക്കാട് ഷാഫി പറമ്പിലിനും പാര്‍ലമെന്റില്‍ വി.കെ ശ്രീകണ്ഠനും കിട്ടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് രാഹുല്‍ മാങ്കൂട്ടത്തിലും വിജയിക്കുമെന്നും സതീശൻ വ്യക്തമാക്കി.

Tags :
kerala
Advertisement
Next Article