മുള്ളൻകൊല്ലിയിലെ കടുവ ഒടുവിൽ കൂട്ടിലായി
പുൽപ്പള്ളി: കഴിഞ്ഞ ഒരു മാസക്കാലമായി പുൽപ്പള്ളി, മുള്ളന്‍കൊല്ലി മേഖലകളെ വിറപ്പിച്ച കടുവ ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി. പുൽപ്പള്ളി വടാനക്കവല വനമൂലികയ്ക്ക് സമീപം സ്ഥാപിച്ച കൂട്ടിലാണ് തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് കടുവ വീണത്. വിവരമറിഞ്ഞ ഉടന്‍തന്നെ വനപാലകര്‍ സ്ഥലത്തെത്തി കടുവയെ സുൽത്താൻബത്തേരി കുപ്പാടിയിലേക്ക് കൊണ്ടുപോയി. ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ കടുവയുടെ പ്രായവും ആരോഗ്യസ്ഥിതിയും വ്യക്തമാവുകയുള്ളുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കടുവയെ കാട്ടില്‍ തുറന്നുവിടരുതന്നെവശ്യപ്പെട്ട് നാട്ടുകാര്‍ സംഘടിച്ചത് പ്രദേശത്ത്നേരിയ സംഘർഷത്തനിടയാക്കി. പോലീസ് എത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കടുവയെ കൊണ്ടുപോയ വഴികളിലെല്ലാം നാട്ടുകാര്‍ വാഹനം തടഞ്ഞുനിര്‍ത്തി. വൻ പോലീസ് സുരക്ഷയുടെ അകമ്പടിയോടെയാണ് കടുവയെ കുപ്പാടിയിലേക്ക് കൊണ്ടുപോയത്. കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് പുൽപ്പള്ളി, മുള്ളന്‍കൊല്ലി മേഖലകളിലായി അഞ്ച് കൂടുകള്‍ സ്ഥാപിച്ചിരുന്നു. മൂന്നാമത് വടാനക്കവലയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ വീണത്. നാല് വളര്‍ത്തുമൃഗങ്ങളെ യാണ് ഇത്തിനകം കടുവ കൊന്നത്.