Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയറിന് തീപിടിച്ചു

10:55 AM Jul 05, 2024 IST | Online Desk
Advertisement

കോഴിക്കോട്: മുക്കത്ത് കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയറിന് തീപിടിച്ചു. മുക്കം പൊലീസ് സ്റ്റേഷന് സമീപത്ത് ബസ് എത്തിയപ്പോഴാണ് സംഭവം. താമരശ്ശേരി ഡിപ്പോയില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് ബസിന് തീപിടിച്ചത്. യാത്രക്കാരെ സുരക്ഷിമായി ബസില്‍ നിന്ന് പുറത്തെത്തിച്ചു. അഗ്‌നിശമനസേന എത്തി വെള്ളം ചീറ്റിച്ച് തീ അണച്ചു.

Advertisement

പുക ഉയരുന്നത് കണ്ടിട്ട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ലെന്ന് യാത്രക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഓമശ്ശേരി മുതല്‍ കരിഞ്ഞ മണം അനുഭവപ്പെട്ടിരുന്നു. തീപിടിച്ച ബസ് യാത്രക്ക് ഉപയോഗിക്കാവുന്നതല്ലെന്നും യാത്രക്കാരന്‍ വ്യക്തമാക്കി.

Advertisement
Next Article