മേൽവസ്ത്രം ധരിച്ചുള്ള ക്ഷേത്രദർശനം സാധ്യമാണോയെന്ന് ചർച്ചചെയ്യുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
03:22 PM Jan 01, 2025 IST
|
Online Desk
Advertisement
തിരുവനന്തപുരം: ക്ഷേത്ര പ്രവേശനത്തിന് മേൽവസ്ത്രമഴിക്കണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്ന സ്വാമി സച്ചിദാനന്ദയുടെ പ്രസ്താവനയിൽ മറുപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇക്കാര്യം ചർച്ചചെയ്യുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ക്ഷേത്രങ്ങളിൽ മേൽവസ്ത്രം അഴിച്ച് കയറണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്നും ഇത്തരം അന്ധാചാരങ്ങൾ നീക്കാൻ ശ്രീനാരായണീയ സമൂഹം ഇടപെടണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. പല കോണുകളിൽ നിന്ന് ഇതിന് പിന്തുണ ഉയരുന്നുണ്ട്. അതിനാൽ ഇത്തരമൊരു ആവശ്യം ചർച്ച ചെയ്യുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
Advertisement
Next Article