Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എയിംസ് സ്ഥാപിക്കുന്നതിന് കേരളത്തിന്റെ നിര്‍ദ്ദേശം അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി

03:20 PM Dec 18, 2023 IST | Online Desk
Advertisement
Advertisement

മലപ്പുറം: കേരളത്തില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) സ്ഥാപിക്കുന്നതിന് സംസ്ഥാനത്തിന്റെ നിര്‍ദ്ദേശം അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി. കേരളം സ്ഥലം കണ്ടെത്തുകയും നിര്‍ദേശം സമര്‍പ്പിക്കുകയും ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍. എം.പിമാരായ ഡോ. എം.പി അബ്ദുസ്സമദ് സമദാനി, എം.കെ രാഘവന്‍ എന്നിവരെയാണ് ഇക്കാര്യം അറിയിച്ചത്.

കോഴിക്കോട് ജില്ലയിലെ കിനാലൂര്‍, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്ക്, കോട്ടയം ജില്ല, എറണാകുളം ജില്ല എന്നിവിടങ്ങളില്‍ എയിംസ് സ്ഥാപിക്കുന്നതിന് കേരള സര്‍ക്കാര്‍ സ്ഥലം കണ്ടെത്തുകയും നിര്‍ദേശം സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളത്. എന്നാല്‍, നിലവിലെ ഘട്ടത്തില്‍ ഈ നിര്‍ദേശം അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടിയത്. തൃതീയ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത പരിഗണിച്ച് പ്രധാന്‍ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം രാജ്യത്തുടനീളം വിവിധ ഘട്ടങ്ങളിലായി ഇതുവരെ 22 എയിംസുകള്‍ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

Advertisement
Next Article