Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പെരിങ്ങാട് പുഴയുടെ തനിമ നിലനിർത്തണം; നിവേദനം നൽകി, ഷാർജ കെഎംസിസി മണലൂർ മണ്ഡലം കമ്മിറ്റി

12:28 PM Oct 15, 2024 IST | Online Desk
Advertisement

ഷാർജ: ജനവാസ മേഖലയിലെ പുഴയെ വനമാക്കി മാറ്റിയതിൽ പ്രതിഷേധവുമായി ഷാർജ കെഎംസിസി മണലൂർ മണ്ഡലം കമ്മിറ്റി. സർക്കാർ നടപടിക്കെതിരെ ഇടപെടൽ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് തൃശൂർ ജില്ല പ്രസിഡന്റിന് ഷാർജ കെഎംസിസി മണലൂർ മണ്ഡലം കമ്മിറ്റി നിവേദനം നൽകി.

Advertisement

തൃശ്ശൂർ ജില്ലയിലെ മണലൂർ നിയോജകമണ്ഡലത്തിലെ പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ് എന്നീ പഞ്ചായത്തുകളെ ബന്ധപ്പെട്ടു കിടക്കുന്നതാണ് പെരിങ്ങാട് പുഴ. പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സമുണ്ടാക്കുകയും റിസർവ് വനമാക്കി പുഴയെ ഉന്മൂലനം ചെയ്യും വിധമുള്ള ഭരണകൂടത്തിന്റെ തലതിരിഞ്ഞ നടപടികൾ l പെരിങ്ങാട് പുഴയുടെ മരണ മണിമുഴക്കുകയാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ഷാർജ കെഎംസിസി തൃശ്ശൂർ ജില്ല പ്രസിഡന്റ് അബ്ദുൽ ഖാദർ ചക്കനത്ത് അഭിപ്രായപ്പെട്ടു.

വാഴാനി ഡാം, കേച്ചേരി പുഴ, ഇടിയഞ്ചിറ പുഴ, ചേറ്റുവ പുഴ, പെരിങ്ങാട് പുഴ ഇവയെല്ലാം ചേർന്ന് കടലിലേക്ക് ഒഴുകുന്ന പ്രത്യേക ഭാഗമാണ് റിസർവ് ഫോറസ്റ്റിനായി ഉപയോഗിക്കുന്നത്. പുഴയെ വനമാക്കി മാറ്റുന്ന തലതിരിഞ്ഞ സർക്കാർ നടപടിക്കെതിരെ ഇടപെടൽ ആവശ്യപ്പെട്ടാണ് മുസ്ലിം ലീഗ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് സിഎ മുഹമ്മദ് റഷീദിന് നിവേദനം കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശവാസികളുടെ ഏറ്റവും വലിയ ആശങ്ക ജനിച്ചുവളർന്ന മണ്ണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്നുള്ളതാണ്. വനംവകുപ്പിന്റെ കരി നിയമങ്ങൾ ഈ പുഴയോരങ്ങളിൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. പുഴയെ പുഴയായി തന്നെ സംരക്ഷിക്കുവാനും പ്രകൃതി സംരക്ഷണം എന്നാൽ മരം വെച്ച് പിടിപ്പിക്കൽ മാത്രമല്ല, പുഴയെ സംരക്ഷിക്കുകയും കൂടിയാണെന്ന ഓർമ്മപ്പെടുത്തൽ നൽകിക്കൊണ്ട് ഇടപെടൽ വേണമെന്ന് ഷാർജ കെഎംസിസി മണലൂർ മണ്ഡലം പ്രസിഡണ്ട് നിസാം വാടാനപ്പള്ളി പറഞ്ഞു. മുസ്ലിം ലീഗ് തൃശ്ശൂർ ജില്ല സെക്രട്ടറി ഷാഹുൽ ഹമീദ്, അഡ്വൈസറി ബോർഡ് അംഗം സുലൈമാൻ ഹാജി, ഷാർജ കെഎംസിസി മണ്ഡലം ട്രഷറർ ഇർഷാദ് പാടൂർ എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്.

Tags :
kerala
Advertisement
Next Article