Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാട്ടുപന്നി കുറുകെ ചാടി, ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

11:04 AM Mar 06, 2024 IST | Online Desk
Advertisement

മലപ്പുറം: കാരക്കുന്ന് ആലുങ്ങലിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കാരക്കുന്ന് പഴേടം തടിയമ്പുറത്ത് ഷഫീക് (40) ആണ് മരിച്ചത്. കാട്ടുപന്നി റോഡിന് കുറുകെ ചാടിയപ്പോൾ പെട്ടെന്ന് ബ്രേക്ക്‌ ഇട്ടതിനെ തുടർന്നാണ് ഓട്ടോ മറിഞ്ഞത്.

Advertisement

വന്യമൃഗശല്യം വലിയ രീതിയില്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് മറ്റൊരു ദാരുണമായ സംഭവം നടന്നിരിക്കുന്നത്. ഇന്നലെ കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഒരാളും തൃശൂര്‍ പെരിങ്ങല്‍ക്കുത്തില്‍ കാട്ടാന ആക്രമണത്തില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. ഇതിന് മുമ്പ് കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തിന്‍റെപശ്ചാത്തലത്തില്‍ കടുത്ത പ്രതിഷേധ പ്രകടനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ നടക്കുന്നത്. വന്യമൃഗശല്യത്തിനെതിരെ സര്‍ക്കാര്‍ കാര്യക്ഷമമായ നടപടികളൊന്നും എടുത്തില്ലെന്നതാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

Tags :
featuredkerala
Advertisement
Next Article