Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മഞ്ഞുമ്മലെ പിള്ളേർക്കും രക്ഷയില്ല; ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങി

12:14 PM Feb 24, 2024 IST | Online Desk
Advertisement

'മഞ്ഞുമ്മൽ ബോയ്സ്' തിയേറ്ററിൽ റിലീസായി മണിക്കൂറുകൾ പിന്നിടും മുന്നേ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങി. തമിഴ് ബ്ലാസ്റ്റേഴ്‌സ് എന്ന സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ മലയാളത്തിൽ റിലീസ് ചെയ്ത ഹിറ്റ്‌ ചിത്രങ്ങളായ 'പ്രേമലു', 'ഭ്രമയുഗം', 'അന്വേഷിപ്പിൻ കണ്ടെത്തും' തുടങ്ങിയ ചിത്രങ്ങളുടെയും വ്യാജ പതിപ്പുകൾ ഈ സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്യ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രങ്ങളുടെയും വ്യാജ പതിപ്പുകൾ ഈ സൈറ്റുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

Advertisement

ഇന്നലെയാണ് മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററുകളിൽ എത്തിയത്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം 3.35 കോടി രൂപയാണ് ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത്. ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും ഇദ്ദേഹം തന്നെയാണ് ഒരുക്കിയത്. കൊടൈക്കനാലിലെ 'ഗുണ ഗുഹ'യിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രം, കേരളത്തിലെ അഡ്വാൻസ് ബുക്കിംഗിൽ നിന്ന് മാത്രം 1.47 കോടി രൂപയുടെ പ്രീ-സെയിൽസ് നേടിയിരുന്നു.

ആഗോളതലത്തില്‍ മഞ്ഞുമ്മല്‍ ബോയ്‍സ് ആറ് കോടിയിലധികം സ്വന്തമാക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പറയുന്നത്. കേരളത്തില്‍ മാത്രമല്ല വിദേശത്തടക്കം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയ താരങ്ങളാണ് സിനിമയെ നയിക്കുന്നത്.

Tags :
CinemaEntertainment
Advertisement
Next Article